Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 23, 2024 4:19 pm

Menu

Published on December 17, 2014 at 1:56 pm

സാനിയയുടെ വിവാഹ തകര്‍ച്ചയ്ക്ക് കാരണം ഹുമൈമയുമായുള്ള ഷൊയ്ബിന്റെ അടുപ്പം..?

sania-mirza-concerned-over-shoaib-humaima-relationship

ഇന്ത്യന്‍ ടെന്നീസ് താരം സാനിയ മിര്‍സയും പാക് ക്രിക്കറ്റ് താരം ഷൊയ്ബ് മാലിക്കും തമ്മിലുള്ള വിവാഹ ബന്ധം തകര്‍ച്ചയുടെ വക്കിലെന്ന വാര്‍ത്ത പ്രചരിക്കാന്‍ തുടങ്ങിയിട്ട് നാളുകളായി.ഈ വാർത്ത അറിഞ്ഞതുമുതൽ അതിനുള്ള കാരണം കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു മാധ്യമങ്ങൾ.ഒടുവിൽ അതിനുള്ള ഉത്തരവും അവർ  കണ്ടെത്തിയിരിക്കുകയാണ്.പാകിസ്ഥാനി നടി ഹുമൈമ മാലികുമായുള്ള പാക് ക്രിക്കറ്റ് താരം ഷോയ്ബ് മാലിക്കിന്റെ വഴിവിട്ട അടുപ്പമാണ് സാനിയാ മിര്‍സയുമായുള്ള ബന്ധം തകര്‍ത്തതെന്നാണ് മാധ്യമങ്ങളുടെ കണ്ടെത്തല്‍. അടുത്തിടെ സാനിയ പങ്കെടുക്കുന്ന ടൂര്‍ണമെന്റുകളിലൊന്നും  ഷൊയ്ബിനെ കാണാറില്ല. സാനിയ തനിച്ചാണ് മത്സരങ്ങള്‍ക്കെത്തുന്നത്. മാത്രമല്ല ഇരുവരും മാസങ്ങളായി വെവ്വേറെയാണ് താമസിക്കുന്നതെന്നും റിപോര്‍ട്ടുണ്ട്.എന്നാല്‍ ഇവരുടെ വിവാഹബന്ധം തകരാനുണ്ടായ കാരണം പ്രമുഖ പാക് സിനിമാതാരം ഹുമൈമയുമായുള്ള  ഷൊയ്ബിന്റെ  സൗഹൃദമാണെന്നാണ് പുതിയ വെളിപ്പെടുത്തലുകള്‍. സാനിയ ടൂര്‍ണമെന്റില്‍ പങ്കെടുക്കുമ്പോള്‍ ഷൊയ്ബ് ഹുമൈമയുമായി ചുറ്റിയടിക്കുകയാണെന്നാണ് പുതിയ കണ്ടെത്തല്‍.   കഴിഞ്ഞദിവസം കറാച്ചിയില്‍ ഹുമൈമ മാലിക് ഒരു അത്താഴവിരുന്ന് നടത്തിയിരുന്നു. പ്രശസ്തര്‍ പങ്കെടുത്ത ചടങ്ങില്‍ ഹുമൈമയും ഷുഐബും വലിയ സന്തോഷത്തിലായിരുന്നെന്നും കാമുകി കാമുകന്‍മാരെപ്പോലെ അടുത്തിടപഴകിയെന്നുമാണ് പാപ്പരാസികൾ പറയുന്നത്.അതേസമയം, പ്രചരിക്കുന്ന അപവാദത്തിലും കെട്ടുകഥകളിലും കഴമ്പില്ലെന്ന് ഹുമൈമ പറയുന്നു. അടുത്തയിടെ റിലീസായ ചിത്രം വന്‍വിജയമായതിന്റെ സന്തോഷത്തിന് അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി വിരുന്ന് നടത്തിയെന്നും അതില്‍ മറ്റുള്ളവരെപ്പോലെ ഷോയ്ബും അതിഥിയായിരുന്നതായി നടി പറഞ്ഞു.എന്നാല്‍ ഷൊയ്ബുമായി തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് പറയുമ്പോഴും, സാനിയ മാധ്യമ വാര്‍ത്തയെ പൂര്‍ണമായും തള്ളിക്കളയാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്.അതേസമയം ,   ഇരുവരും രണ്ടു രാജ്യങ്ങളിലായതു കൊണ്ടും  മത്സരത്തിരക്കുള്ളതു കൊണ്ടുമാണ്  പരസ്പരം കാണാത്തതെന്നാണ് സാനിയയുടെ വിശദീകരണം.മാത്രമല്ല ഷോയിബുമൊരുമിച്ച് സന്തോഷത്തോടെ ഇരിക്കുന്ന  ഫോട്ടോ സാനിയ തൻറെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ്‌ ചെയ്തിരുന്നു.എന്നാൽ മറ്റാരോ ആയിരിക്കാം ഈ ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കാമെന്ന അഭ്യൂഹവും പടരുന്നുണ്ട്.കാരണം ഈ  ഫോട്ടോ പോസ്റ്റ്‌ ചെയ്തിരിക്കുന്നത് സാനിയയുടെ ട്വിറ്ററിൽ നിന്നല്ല എന്നകാര്യവും ശ്രദ്ധേയമാണ്.

sania-mirza-with-shoaib-malik

ഗോസിപ്പ് കോളങ്ങളില്‍ നിറയുമ്പോഴും ഷൊയ്ബ് നല്ല സുഹൃത്ത് മാത്രമാണെന്നാണ് ഹുമൈമയുടെ പ്രതികരണം. എന്നാല്‍, മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍ നിന്നും ഷൊയ്ബ് ഒഴിഞ്ഞുമാറി നടക്കുകയാണെന്നാണ് റിപോര്‍ട്ട്.

Loading...

Leave a Reply

Your email address will not be published.

More News