Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ആധുനിക കാലത്ത് ഭൂരിഭാഗം സ്ത്രീകളും സാനിട്ടറി നാപ്കിന്‍ ഉപയോഗിക്കുന്നവരാണ്.എന്നാൽ സാനിട്ടറി നാപ്കിന്‍ സ്ഥിരമായി ഉപയോഗിച്ചാല്‍ സംഭവിക്കാവുന്ന പ്രശ്‌നങ്ങളെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.
സാനിട്ടറി പാഡുകളിലെ ജലാംശം വലിച്ചെടുക്കുന്ന പഞ്ഞി ഗര്‍ഭാശയ ക്യാന്‍സറിനുവരെ കാരണമാകുന്നതായാണ് പുതിയ റിപ്പോര്‍ട്ടുകൾ. നാപ്കിനുകളില്‍ സുരക്ഷയ്ക്കായി ഉപയോഗിക്കുന്ന പല തരത്തിലുള്ള രാസവസ്തുക്കളില്‍ കീടനാശിനികളുടെ സാന്നിധ്യം വരെ കണ്ടെത്തിയിട്ടുണ്ട്. നാപ്കിനുകളുടെ ഉപയോഗം ജനിക്കാന്‍ പോകുന്ന കുട്ടികള്‍ക്ക് ജനിതക വൈകല്യം സൃഷ്ടിക്കുന്നു. സാനിട്ടറി നാപ്കിനുകളില്‍ ഉപയോഗിക്കുന്ന പഞ്ഞിയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന കീടനാശിനി ക്യാന്‍സര്‍ സാധ്യത ഉയര്‍ത്തുന്നു. നാപ്കിനുകളിലെ കീടനാശിനി നേരിട്ട് രക്തത്തില്‍ കലരാന്‍ വരെ സാധ്യതയുണ്ട്.
കൂടാതെ നാപ്കിനുകളില്‍ സുഗന്ധം നല്‍കുന്നതിനായി ഉപയോഗിക്കുന്ന രാസവസ്തുക്കള്‍ ഗര്‍ഭധാരണത്തെ തടയുന്നു. സാനിട്ടറി പാഡുകളില്‍ ഉപയോഗിക്കുന്ന സിന്തറ്റിക് മെറ്റീരിയല്‍ അണുബാധയുണ്ടാക്കുന്നതിന് കാരണമാകുന്നു.ആര്‍ത്തവ സമയത്ത് നാലു മണിക്കൂറുകള്‍ക്കു ശേഷം പാഡ് മാറ്റിയില്ലെങ്കില്‍ അത് ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം എന്ന അവസ്ഥയ്ക്ക് കാരണമായി മരണം വരെ സംഭവിക്കാം. അമേരിക്കയില്‍ പതിമൂന്ന് വയസ്സുകാരി ഇത്തരത്തില്‍ മരിച്ചിരുന്നു. സാനിറ്ററി നാപ്കിനുകള്‍ ഉപയോഗിക്കുന്ന സ്ത്രീകള്‍ അവയുടെ ദോഷവശങ്ങള്‍ മനസിലാക്കി ഉപയോഗിക്കണമെന്ന് പ്രത്യേകം നിര്‍ദേശമുണ്ട്.
Leave a Reply