Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 6:56 pm

Menu

Published on August 6, 2014 at 10:35 am

സഞ്ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍

sanju-samson-elated-over-india-call-up

മുംബൈ: മലയാളി താരം സഞ്ജു വി സാംസണ്‍ ഇന്ത്യന്‍ ടീമില്‍. ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിന ഏകദിന ടീമിലാണ് സഞ്ജു ഇടം നേടിയത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിനുവേണ്ടി കാഴ്ചവെച്ച മികച്ച പ്രകടനവും ആസ്ട്രേലിയയയില്‍ ദിവസങ്ങള്‍ക്ക് മുമ്പ് സമാപിച്ച ചതുര്‍രാഷ്ട്ര എ ടീമുകളുടെ ടൂര്‍ണമെന്‍റിലെ ടോപ് സ്കോററായതുമാണ് സഞ്ജുവിന്‍െറ ഇന്ത്യന്‍ ടീമിലേക്കുള്ള പ്രവേശം കൂടുതല്‍ എളുപ്പമാക്കിയത്.ടീമില്‍ ഉള്‍പ്പെടുത്തിയതില്‍ ഏറെ സന്തോഷമുണ്ടെന്ന് സഞ്ജു പ്രതികരിച്ചു. കഠിനാധ്വാനത്തിന്റ ഫലമാണിത്. കൂടെ നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ട്. നന്നായി കളിച്ചിരുന്നു. ടീമില്‍ ഇടം നേടണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ഇംഗ്ലണ്ടിലേക്കുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും സഞ്ജു പറഞ്ഞു.സഞ്ജുവിന് പുറമെ റെയില്‍വേയുടെ ബൗളിങ് ഓള്‍റൗണ്ടര്‍ കരണ്‍ ശര്‍മയും ടീമില്‍ ഇടം നേടിയിട്ടുണ്ട്. ശ്രീശാന്തിനും ടിന്നു യോഹന്നാനും ശേഷം ഇന്ത്യന്‍ ടീമില്‍ ഇടം നേടുന്ന മൂന്നാമത്തെ മലയാളിയാണ് സഞ്ജു.അഞ്ചു ഏകദിനങ്ങളും ഒരു ട്വന്റിട്വന്റി മത്സരവുമാണ് ഇംഗ്ലണ്ടിനെതിരെയുള്ളത്. ഓഗസ്റ്റ് 25 മുതല്‍ സെപ്തംബര്‍ ഏഴു വരെയാണ് മത്സരങ്ങള്‍.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News