Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തമിഴ്താരം സന്താനവും മോഡലും നടിയുമായ അഷ്‌നാ സവേരിയും രഹസ്യമായി വിവാഹം കഴിച്ചെന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് തമിഴ് മാധ്യമങ്ങളില്‍ നിറഞ്ഞത്. തിരുപ്പതിയില്‍ വച്ച് സന്താനത്തെയും അഷ്‌നയെയും ഒരുമിച്ച കണ്ടെന്ന വാര്‍ത്തയോടെയാണ് ഇരുവരും വിവാഹിതരായെന്ന വാര്‍ത്ത പ്രചരിച്ചത്എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ട്വിറ്ററിലൂടെ എത്തിയിരിക്കുകയാണ് ഇപ്പോള്‍ സന്താനം.അഷ്‌നയെ വിവാഹം കഴിച്ചെന്ന വാർത്ത കേട്ട തനിക്ക് ചിരിയടക്കാൻ കഴിഞ്ഞില്ലെന്നും ഇതുവരെ കേട്ടതിൽ ഏറ്റവും മികച്ച കോമഡിയാണിതെന്നും സന്താനം പ്രതികരിച്ചു. ബുധനാഴ്ച്ചയാണ് സന്താനം കുടുംബത്തോടൊപ്പം തിരുപ്പതിയില്‍ എത്തിയത്.യാദൃച്ഛികമായാണ് തങ്ങൾ തിരുപ്പതിയിൽ വച്ച് കണ്ടുമുട്ടിയതെന്ന് ഇരുവരും പറഞ്ഞെങ്കിലും വാർത്ത മറ്റുതരത്തിലാണ് പ്രചരിച്ചത്.ഇരുവരും കൂടിയുള്ള ഫോട്ടോയോടു കൂടെയാണ് വാര്‍ത്ത പ്രചരിച്ചത്.
സിനിമയിൽ എത്തുംമുൻപേ വിവാഹിതനായ സന്താനത്തിന് മൂന്നു കുട്ടികളുമുണ്ട്. ഉഷയാണ് ഭാര്യ. .സന്താനം നായകനായി എത്തിയ വല്ലവനുക്ക് പുല്ലും ആയുധം, ഇനിമൈ ഇപ്പിഡിതാന്‍ എന്നീ ചിത്രങ്ങളില്‍ നായികയായി എത്തിയത് ആഷ്‌നയായിരുന്നു.മുംബൈയിൽ നിന്നുള്ള മോഡലാണ് അഷ്‌ന സവേരി. ഷാദി.കോം, അഡിക്ഷൻ ഡിയോ, ഇന്ദുലേഖ കെയർ എന്നീവയുടെ മോഡലാണ് അഷ്‌ന.
Leave a Reply