Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പ്രശസ്ത സംവിധായകനും ക്യാമറാമാനുമായ സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ഇനത്തിന്റെ പ്രദര്‍ശനം തമിഴ്‌നാട്ടില്‍ നിര്‍ത്തിവച്ചു. ശ്രീലങ്കന്‍ ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന് അഭയാര്‍ഥിയായ രജനി എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം. ചിത്രത്തില്‍ എല്‍.ടി.ടി.ഇയെ കുറ്റപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെന്നും ഇത് തമിഴ് വികാരം വ്രണപ്പെടുത്തുമെന്നുമാണ് ആരോപണം. തമിഴ് സംഘടനകളുടെ ആവശ്യപ്രകാരം അഞ്ച് രംഗങ്ങള്‍ ചിത്രത്തില്‍നിന്ന് നേരത്തെ നീക്കം ചെയ്തിരുന്നു. എന്നിട്ടും തൃപ്തരാകാതെ ചിത്രം നിരോധിക്കണമെന്നാവശ്യപ്പെട്ട് എംഡിഎംകെ നേതാവ് വൈകോ അടക്കമുള്ളവര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് പ്രദര്‍ശനം നിര്‍ത്തിവക്കാനുള്ള തീരുമാനം.
Leave a Reply