Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അനില്‍ രാധാകൃഷ്ണ മേനോന്‍ സംവിധാനം ചെയ്യന്ന പുതിയ ചിത്രം ‘സപ്തമ ശ്രീ തസ്കര’ സെപ്റ്റംബര്‍ 5 ന് തിയേറ്ററുകളിലെത്തും. പേര് പോലെ തന്നെ എഴ് കള്ളൻമാരുടെ കഥയാണ് ചിത്രത്തിൽ പറയുന്നത്. പൃഥിരാജ് കേന്ദ്രകഥാപാത്രമാകുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് റീനു മാത്യൂസ് ആണ്. തൃശ്ശൂര്‍ പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. 10 കോടി ചെലവില്‍ സന്തോഷ് ശിവന്‍, ഷാജി നടേശന്‍, പൃഥീരാജ് കൂട്ടുകെട്ടിൽ ആഗസ്റ്റ് സിനിമാ നിര്‍മിക്കുന്ന ചിത്രത്തിൻറെ വിതരണവും ഇവർ തന്നെയാണ്. നോര്‍ത്ത് 24 കാതത്തിനു ശേഷം അനില്‍ രാധാകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ആസിഫ് അലി , നെടുമുടിവേണു, നീരജ് മാധവ്, സുധീര്‍ കരമന, സലാം ബുഖാരി, ചെമ്പന്‍ വിനോദ്,മംഗോളിയന്‍ സര്‍ക്കസ് താരം ഫ്ലവര്‍ ബാറ്റ്സെറ്റ് സെഗ്,സനൂഷ, ജോയ് മാത്യൂ എന്നിവരും അഭിനയിക്കുന്നു.
Leave a Reply