Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ബോളിവുഡിലെ പുതുമുഖ നായികയ്ക്ക് കാര്‍ അപകടത്തില്‍ പരിക്കേറ്റു. യുവ ബോളിവുഡ് താരവും ടി വി സീരിയലുകളിലൂടെ പ്രശസ്തയുമായ സാറാ ഖാന്‍ (24)നാണ് കാര്‍ അപകടത്തില്‍ പരിക്കേറ്റു.സുഹൃത്തുക്കള്‍ക്കൊപ്പം ഒരു പാര്‍ട്ടിക്ക് പോയി തിരികെ വരുന്ന വഴി സാറ സഞ്ചരിച്ചിരുന്ന കാറിന്‍റെ നിയന്ത്രണം നഷ്ടമാവുകയും റോഡ് സൈഡിലുള്ള ഒരു ഡിവൈഡറില്‍ ഇടിച്ച ശേഷം കാര്‍ മറിയുകയുമായിരുന്നു.അപകടം നടന്ന സമയം സാറയുടെ ഒരു സുഹൃത്താണ് കാര്‍ ഓടിച്ചിരുന്നത് . എന്നാല്‍ അമിതവേഗതയാണ് അപകടത്തിനു കാരണമായി പോലീസ് പറയുന്നത് . ഭോപ്പാല്‍ സ്വദേശിനിയായ സാറ ബിധായി, സപ്ന ബാബുല്‍ ക , റാം മിലായി ജോഡി ,ജൂനൂന്‍ തുടങ്ങിയ ടി വി സീരിയലുകളിലൂടെയാണ് ശ്രദ്ധേയയായത് . നിസാര പരിക്കേറ്റ താരം ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ് .
Leave a Reply