Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:19 pm

Menu

Published on December 13, 2014 at 9:56 am

ശാരദ ചിട്ടി തട്ടിപ്പ്:ബംഗാള്‍ മന്ത്രി മദന്‍ മിത്ര അറസ്റ്റില്‍

saradha-chit-fund-scam-cbi-arrests-west-bengal-transport-minister-madan-mitra

കൊൽക്കത്ത:  ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് പശ്ചിമബംഗാള്‍ ഗതാഗത മന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മദന്‍ മിത്രയെ സിബിഐ അറസ്റ്റ് ചെയ്തു. ശാരദാ ചിട്ടി ഫണ്ട്, റോസ് വാലി തുടങ്ങിയ പേരുകളില്‍ ബംഗാള്‍, ഒഡീഷ, ത്രിപുര, ബിഹാര്‍, അസം സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ച ഇരുനൂറിലധികം കമ്പനികളുടെ പേരില്‍ 25 ലക്ഷത്തിലധികം നിക്ഷേപകരില്‍നിന്നായി 10,000 കോടിയോളം രൂപ പിരിച്ച് തട്ടിപ്പു നടത്തിയെന്നാണ് കേസ്.രാവിലെ ഓഫീസില്‍ വിളിപ്പിച്ച് ചോദ്യം ചെയ്തതിന് ശേഷമാണ് മദന്‍ മിത്രയെ സിബിഐ അറസ്റ്റ് ചെയ്തത്. ശാരദ ചിട്ടി തട്ടിപ്പുമായി ബന്ധപ്പെട്ട് അറസ്റ്റിലാകുന്ന നാലാമത്തെ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവാണ് മദന്‍ മിത്ര. മിത്രയെ കൂടാതെ ശാരദാ ഗ്രൂപ്പിന്റെ നിയമോപദേഷ്ടാവ് നരേഷ് ബലോടിയെയും സി.ബി.ഐ അറസ്റ്റ് ചെയ്തിട്ടുണ്ട്. ശാരദാ ഗ്രൂപ്പ് തൊഴിലാളി യൂണിയന്‍ നേതാവായിരുന്നു സംസ്ഥാന സ്‌പോട്‌സ്- ഗതാഗത മന്ത്രിയായ മദന്‍ മിത്ര.

Loading...

Leave a Reply

Your email address will not be published.

More News