Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി:സരിത എസ്. നായര്‍ മന്ത്രി അടൂര്‍ പ്രകാശിൻറെ കൊച്ചിയിലെ ഫ്ളാറ്റില്‍ മൂന്ന് മണിക്കൂര്‍ ചെലവഴിച്ചതായി ആക്ഷേപം. മന്ത്രിയുടെ ഭാര്യയുടെ പേരിലുള്ള മിസ്റ്റിക് ഹൈറ്റ്സ് ഫ്ളാറ്റിലത്തെി സരിത മന്ത്രിയെ കണ്ടതായാണ് ആരോപണം. ലക്ഷ്മി എന്ന പേരില്‍ സരിത സന്ദര്‍ശിച്ചതായും മൂന്ന് മണിക്കൂറോളം ചെലവഴിച്ചെന്നും വ്യക്തമാക്കുന്ന ഫ്ളാറ്റിലെ സന്ദര്‍ശന രജിസ്റ്ററിലെ രേഖകള്‍ പുറത്തുവന്നു. എന്നാല്‍, രേഖകള്‍ കെട്ടിച്ചമച്ചതാണെന്നും തന്നെ ഒരിക്കലും സരിത സന്ദര്‍ശിച്ചിട്ടില്ലന്നും മന്ത്രി അടൂര്‍ പ്രകാശ് വ്യക്തമാക്കി. രജിസ്റ്ററനുസരിച്ച് കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 13 നാണ് ലക്ഷ്മി എന്ന പേരില്‍ സരിത സന്ദര്‍ശനം നടത്തിയത്. 6 എ നമ്പര്‍ ഫ്ളാറ്റിലേക്ക് വന്ന സരിത രജിസ്റ്ററില്‍ കുറിച്ച പേര് ലക്ഷ്മി എന്നാണ്. 8.17 ന് ഷൈന്‍ എന്നൊരാളും ഫ്ളാറ്റില്‍ എത്തി. ഷൈന്‍ ഒമ്പതിന് മടങ്ങി. സരിത 11.30 നാണ് മടങ്ങിയതെന്നും രേഖകളില്‍ വ്യക്തമാക്കുന്നു. പിറവം തെരഞ്ഞെടുപ്പ് സമയത്തായിരുന്നു സന്ദര്‍ശനം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് മന്ത്രി ഇവിടെ താമസിച്ചിരുന്നു.നേരത്തേ അടൂര്‍ പ്രകാശ് സരിതയുമായി നിരവധി തവണ ഫോണില്‍ സംസാരിച്ച വിവരങ്ങള്‍ പുറത്തുവന്നിരുന്നു. മണ്ഡലത്തിലെ ഒരു സ്ത്രീയുടെ ജോലിയുടെ പ്രശ്നവുമായി ബന്ധപ്പെട്ടാണ് സരിതയെ വിളിച്ചതെന്നും വ്യക്തി ബന്ധമില്ളെന്നുമാണ് അന്ന് അടൂര്‍ പ്രകാശ് വിശദീകരിച്ചത്. തെറ്റുചെയ്യാത്തതിനാല്‍ ഭയമൊന്നുമില്ല. പൊലീസിന് എന്തു കാര്യവും അന്വേഷിക്കാമെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.അതേസമയം, മന്ത്രിയെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലന്ന് ഫ്ളാറ്റുടമ ശ്രീനി പരമേശ്വരന്‍ പറഞ്ഞു. തനിക്ക് മന്ത്രിയോട് വിരോധമുണ്ടെന്ന് പറയുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Leave a Reply