Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:06 am

Menu

Published on June 3, 2014 at 5:09 pm

സരിത അബ്‌ദുള്ളക്കുട്ടിയ്‌ക്കെതിരെ മൊഴി നല്‍കി

sarita-to-give-evidence-against-abdullakutty

തിരുവനന്തപുരം : എ.പി അബ്ദുള്ളക്കുട്ടിക്കെതിരായ ബലാത്സംഗ കേസില്‍ സരിത തിരുവനന്തപുരം ഒന്നാം ക്ളാസ്സ് മജിസ്ട്രേറ്റ് കോടതിയില്‍ മൊഴി നല്‍കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് ചട്ടം 164 പ്രകാരം സരിത മൊഴി നല്‍കിയത്.   എട്ടാം തവണ സമയം അനുവദിച്ചിട്ടും മൊഴി നല്‍കാന്‍ എത്താത്തപക്ഷം കേസിലെ എഫ്‌ഐആര്‍ ഉള്‍പ്പെടെ റദ്ദാക്കുമെന്നും അതോടെ കേസ്‌ ഇല്ലാതാകുമെന്നും കോടതി കഴിഞ്ഞ തവണ അറിയിച്ചിരുന്നു. ഇതേതുടര്‍ന്നാണ്‌ അഭിഭാഷകന്‍ ഫെനി ബാലകൃഷ്‌ണനൊപ്പം സരിത ഇന്ന്‌ കോടതിയിലെത്തിയത്‌.അതീവ രഹസ്യമായി മൊഴിയെടുക്കണമെന്ന സരിതയുടെ ആവശ്യം കോടതി അംഗീകരിച്ചു. ഇതേതുടര്‍ന്ന്‌ ക്രിമിനല്‍ നടപടിചട്ടം 164 ആം വകുപ്പ്‌ പ്രകാരമാണ്‌ സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയിരിക്കുന്നത് .അബ്ദുല്ലക്കുട്ടിക്കെതിരെ ബലാത്സംഗം,മാനഭംഗം തുടങ്ങിയവ ആരോപിച്ച് തിരുവനന്തപുരം കന്‍േറാണ്‍മെന്‍റ് പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ തന്നെയാണ് മജിസ്ട്രേറ്റിനു മുന്നില്‍ മൊഴി നല്‍കിയതെന്ന് സരിത പിന്നീട് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. ഇപ്പോള്‍ മൊഴി രേഖപ്പെടുത്തുക മാത്രമാണ് ചെയ്തത്. മൊഴിയുടെ വിശദാംശങ്ങള്‍ പുറത്തു പറയാനാവില്ളെന്നും സരിത പറഞ്ഞു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News