Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം :സോളാര്‍ തട്ടിപ്പ് കേസില്‍ അറസ്റ്റിലായ സരിതക്ക് വധ ഭീഷണി . അധികൃതര്‍ക്ക് ലഭിച്ച ഊമക്കത്തിൽ പറയുന്നത് സോളാര്‍ തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന സരിതയെ ജയിലിൽ വെച്ച് കൊലപ്പെടുത്തുമെന്നാണ്.തിങ്കളാഴ്ച ഉച്ചയോടെയാണ് ജയില്‍ സൂപ്രണ്ടിന് കത്ത് ലഭിച്ചത്. ഫോര്‍ട്ട് പോസ്‌റ്റോഫീസ് മുഖേന ലഭിച്ച കത്തില്‍ ജയില്‍ തകര്‍ക്കുമെന്നും സരിതയെ വധിക്കുമെന്നും പറയുന്നു. എന്നാല്‍ സാധാരണ മരണമായിരിക്കില്ല സരിതയ്ക്ക് ലഭിക്കുക സാവധാനത്തിലാകും സരിതയെ കൊലപ്പെടുത്തുക . ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയോ അസുഖത്തിനുള്ള മരുന്ന് മാറ്റിക്കൊടുത്തോ ആയിരിക്കും കൊലപാതകമെന്ന് കത്തില്‍ പറയുന്നു .മാത്രമല്ല കൊലപാതക്കിന്റെ ഉത്തരവാദിത്വം ജയില്‍ സൂപ്രണ്ടിന്റെ തലയില്‍ കെട്ടിവയ്ക്കുമെന്നും അതുവഴി അവരുടെ ഔദ്യോഗിക ജീവിതം തന്നെ ബുദ്ധിമുട്ടില്‍ കാലാശിക്കുമെന്നും കത്തില്‍ സൂചിപ്പിക്കുന്നു .കത്ത് അയച്ച ആളിനെ കുറിച്ച് വിവരം ലഭിക്കാത്തതിനാല്‍ ആരുടെയും പേരെടുത്ത് പറയാതെ പൊലീസ് കേസെടുക്കുകയുംസരിതയുടെ സുരക്ഷ കുറച്ചുകൂടെ ശക്തിപ്പെടുത്തുകയും ചെയ്തു.
Leave a Reply