Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 11, 2026 12:40 am

Menu

Published on May 5, 2014 at 1:13 pm

അബ്ദുള്ളക്കുട്ടിക്കെതിരായ ലൈംഗീകാരോപണക്കേസില്‍ മൊഴി നൽകാൻ സരിത എത്തിയില്ല

saritha-for-recording-statement-against-abdullakutty-in-trivandram-court

തിരുവനന്തപുരം : ലൈംഗീകാരോപണക്കേസില്‍ എ.പി അബ്‌ദുള്ളക്കുട്ടിക്കെതിരെ മൊഴി നൽകാൻ സോളാർ കേസ് പ്രതി സരിത എസ് നായർ കോടതിയിലെത്തിയില്ല. മറ്റൊരു കേസിൽ കോഴിക്കോട് കോടതിയില്‍ ഹാജരാകേണ്ടതിനാലാണ് സരിത മൊഴി നൽകാൻ കോടതിയിലെത്താതിരുന്നത്.അബ്ദുള്ളക്കുട്ടിക്കെതിരെയുള്ള ലൈംഗീകാരോപണക്കേസില്‍ നേരിട്ടെത്തി മൊഴി നല്‍കണമെന്ന്‌ തിരുവനന്തപുരം കോടതി സരിതയോട്‌ ആവശ്യപ്പെട്ടിരുന്നു.എന്നാൽ കോഴിക്കോട് കോടതിയിൽ ഉള്ള കേസിൽ വാറണ്ട്‌ ഉള്ളതിനാല്‍ അവിടെ ഹാജരാകേണ്ടതുണ്ടെന്ന്‌ സരിത പറഞ്ഞു.കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അബ്ദുള്ളക്കുട്ടിക്കെതിരെ മൊഴി നൽകാൻ സരിത തിരുവനന്തപുരം കോടതിയിൽ എത്തിയിരുന്നെങ്കിലും അന്ന് മജിസ്‌ട്രേറ്റ് അവധിയായതിനാല്‍ മടങ്ങിപ്പോവുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News