Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
നടന്‍ ജയസൂര്യയുടെ ഭാര്യയും സിനിമരംഗത്തേക്ക് ചുവട് വയ്ക്കുന്നു. അഭിനേതാവായിട്ടല്ല,വസ്‌ത്രാലങ്കാര രംഗത്താണ് സരിത ചുവട് ഉറപ്പിക്കുന്നത്. സു സു സുധി വാത്മീകം എന്ന രഞ്‌ജിത് ശങ്കര്‍ ചിത്രത്തിലൂടെയാണ് സിനിമാ വസ്രതാലങ്കാര രംഗത്ത് എത്തുന്നത്.പുണ്യാളന്‍ അഗര്‍ബത്തീസ് എന്ന ചിത്രത്തില്‍ ജയസൂര്യയുടെ വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചത് സരിതയായിരുന്നു. എറണാകുളം പനമ്പള്ളി നഗറിൽ ദേജാവു എന്ന വസ്ത്രശാലയും സരിത നടത്തുന്നുണ്ട്.സരിതയുടെ വസ്‌ത്രാലങ്കാരത്തെ കുറിച്ച് ഒരു കുറിപ്പും ജയസൂര്യ ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
ജയസൂര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്
‘വാത്മീകം ഡിസൈൻസ് …പുണ്യാളനു പാവം എന്റെ ഭാര്യയെക്കൊണ്ടാ ഞാൻ എനിക്കുള്ള ഡ്രസ്സുകൾ ഫുൾ ഡിസൈൻ ചെയ്യിപ്പിച്ചത് ..ഇതിലും വെറുതെ വിട്ടില്ല ,സരിതയാണ് ഇതിലെ രണ്ട് നായികമാരുടെയും എന്റെയും ഡ്രെസ്സുകൾ ഡിസൈൻ ചെയിതിരിക്കുന്നത് .സ്വന്തം ഭാര്യക്ക് താങ്ക്‌സ് പറഞ്ഞ് ആ ചീത്തപ്പേരും കൂടി മേടിച്ച് വെക്കുന്നില്ല ..പടം ഹിറ്റായാൽ അവളേയും മക്കളേയും വിദേശ രാജ്യങ്ങളായ ‘ വാഗമൺ , ഊട്ടി ‘ ..തുടങ്ങിയ രാജ്യങ്ങളിൽ കൊണ്ട്‌പോകാമെന്ന് പറഞ്ഞിട്ടുണ്ട് -‘ ജയസൂര്യ പറയുന്നു.
രഞ്ജിത്ത് ശങ്കർ തിരക്കഥയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിൽ മുകേഷ്, അജു വർഗീസ്, കെപിഎസി ലളിത, ശിവദ നായർ, സ്വാതി നാരായണൻ, സുനിൽ സുഖദ തുടങ്ങിയവരും അഭിനയിക്കുന്നു. ഡ്രീംസ് ആന്റ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയുമാണ് ചിത്രം നിർമ്മിക്കുന്നത്. നവംബർ 20ന് ചിത്രം തീയേറ്ററുകളിലെത്തും.
Leave a Reply