Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 14, 2025 11:05 pm

Menu

Published on November 14, 2014 at 10:22 am

തന്റെ സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വിട്ടതിന് പിന്നില്‍ എ ഡി ജി പിയെന്ന് സരിത

saritha-nair-says-adgp-padmakumar-leaked-my-private-videos

കൊച്ചി: തന്റെ സ്വകാര്യ ദൃശ്യങ്ങൾ വാട്‌സ്ആപ്പ് വഴി  പുറത്ത് വിട്ടത് എഡി.ജി.പി കെ.പത്മകുമാറാണെന്ന് സോളാര്‍ തട്ടിപ്പു കേസിലെ പ്രധാന പ്രതി സരിത എസ് നായര്‍.ത്മകുമാർ തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന സമയത്താണ് പോലീസ് തന്റെ ദൃശ്യങ്ങളടങ്ങിയ ലാപ്പ് ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തതെന്നും സരിത പറഞ്ഞു. തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലാണ് സരിത ഇക്കാര്യം വെളിപ്പെടുത്തിയത്.പിടിച്ചെടുത്ത ഏഴ് മൊബൈൽ ഫോണുകളിൽ 4 എണ്ണം മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. ബാക്കിയുള്ള മൂന്ന് ഫാണുകളിലെ ദൃശ്യങ്ങളാണ് വാട്‌സ് അപ്പ് വഴി പ്രചരിച്ചതെന്നും സരിത പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടി ഡിജിപിക്ക് പരാതി നൽകിയെന്നും സരിത പറഞ്ഞു.ദൃശ്യങ്ങൾ പുറത്തു വന്നതിൽ രണ്ടു സാധ്യതകളാണുള്ളതെന്ന് സരിത നേരത്തെ പറഞ്ഞിരുന്നു. ഒന്ന് തന്റെ ലാപ്‌ടോപ്പ് പോലീസിന്റെ കസ്റ്റഡിയിലാണ്, അതിൽ നിന്നാകാം. രണ്ടാമത്തെ സാധ്യത വെളിപ്പെടുത്താനാവില്ലെന്നും സരിത  പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News