Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 12:42 am

Menu

Published on September 30, 2014 at 11:40 am

സരിത നായർ അഭിനയ രംഗത്തേക്ക്

saritha-nair-to-act-in-movie

സോളാര്‍ തട്ടിപ്പു കേസിലെ വിവാദ നായിക സരിത എസ് നായർ സിനിമയിൽ അഭിനയിക്കുന്നു. നവാഗതനായ കിരണ്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ‘അന്ത്യകൂദാശ’ എന്ന ചിത്രത്തിലാണ് സരിത അഭിനയിക്കുന്നത്. പ്രണയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു സസ്പന്‍സ് ത്രില്ലറാണ് ഈ ചിത്രം. നായകൻറെ അമ്മയുടെ വേഷത്തിലാണ് സരിത എത്തുന്നത്. ചിത്രത്തിന്റെ തിരക്കഥയും നിര്‍മ്മാണവും സൂരജ് സുകുമാരന്‍ നായരും ഛായാഗ്രഹണം അഗോഷ് വൈഷ്ണവും മനുപ്രസാദും വിവേക് രാജും ആണ്.വിനുരാജ്, ഗണേഷ് കൃഷ്ണ, മീര നായര്‍ എന്നിവരും ചിത്രത്തിൽ വേഷമിടുന്നു. നേരത്തെ സോളാര്‍ പ്രശ്‌നത്തെ പ്രധാന വിഷയമാക്കി സോളാര്‍ സ്വപ്‌നം എന്ന പേരില്‍ ഒരു ചിത്രം പുറത്തിറങ്ങിയിരുന്നുവെങ്കിലും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News