Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:27 am

Menu

Published on March 10, 2014 at 3:27 pm

ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി ഒരു പ്രമുഖ രാഷ്ടീയ നേതാവ് എന്നെ ബലാത്സംഗം ചെയ്തു; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി സരിത വീണ്ടും..!! [വീഡിയോ ]

saritha-nairs-shocking-revelation

തിരുവനന്തപുരം :കേരളത്തിലെ ഒരു പ്രമുഖ രാഷ്ടീയ നേതാവ് തന്നെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തിയ ശേഷം ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തലുമായി സോളാര്‍ കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. എന്നാല്‍ ആരാണ് ഇങ്ങനെ ചെയ്തതെന്ന കാര്യം സരിത വ്യക്തമാക്കിയില്ല.സൂര്യ ടിവി സംപ്രേഷണം ചെയ്ത അഭിമുഖത്തിലാണ് സരിത ഇക്കാര്യം പറഞ്ഞത്.പലരുമായും ശാരീരിക ബന്ധം പുലര്‍ത്താന്‍ പോലും ബിജു രാധാകൃഷ്ണന്‍ തന്നെ നിര്‍ബന്ധിച്ചിരുന്നെന്നും ബിജു തന്നെ ഇല്ലാതാക്കാന്‍ വേണ്ടി ക്വട്ടേഷന്‍ സംഘത്തിന് പണം കൊടുത്ത് ഏല്‍പിച്ചു. പക്ഷേ എന്തുകൊണ്ടോ ക്വട്ടേഷന്‍ സംഘം പണം തിരികെ കൊടുത്ത് പിന്‍മാറിയെന്നും സരിത പറഞ്ഞു.തന്നോട് വെല്ലുവിളിയുമായി വന്നാല്‍ അബ്ദുള്ളക്കുട്ടി വട്ടപ്പൂജ്യമായിപ്പോകുമെന്നും അബ്ദുള്ളക്കുട്ടിയുള്‍പ്പെടെ നിരവധിപേര്‍ സഭ്യമല്ലാത്ത രീതിയില്‍ സംസാരിച്ചതായി സരിത പറഞ്ഞു. താന്‍ വിളിച്ചാല്‍ ഹോട്ടലില്‍ വരുമെന്ന ചിന്തയിലായിരുന്നു അബ്ദുള്ളക്കുട്ടി വിളിച്ചത്. അദ്ദേഹത്തിന്റെ മണ്ഡലത്തില്‍ ഒരു പ്രൊജക്റ്റുമായി ബന്ധപ്പെട്ട് കണ്ണൂരിലേക്ക് ക്ഷണിച്ചു. ഇതിനായി രണ്ടാഴ്ചയോളം വിളിച്ചു. അപ്പോള്‍ മാന്യമായാണ് സംസാരിച്ചതെങ്കിലും ഒരു എംഎല്‍എ വിളിക്കുന്ന രീതിയായിരുന്നില്ല. കള്‍ച്ചറില്ലാത്ത വ്യക്തിയെന്ന തോന്നലാണ് തനിക്ക് ഉണ്ടായത്. തന്റെ പേഴ്‌സണല്‍ നമ്പര്‍ പിന്നീട് വാങ്ങി. പ്രധാനപ്പെട്ട പല മീറ്റിംഗിലിരിക്കുമ്പോള്‍ പോലും പ്രൊജക്റ്റുമായി ബന്ധപ്പെട്ടെന്ന വ്യാജേന സംസാരിക്കാന്‍ വിളിച്ചിരുന്നു. മസ്‌കറ്റ് ഹോട്ടലിലേക്ക് വരാന്‍ പറഞ്ഞതും അങ്ങനെയാണ്. തന്നെ വിളിച്ചത് റെക്കോഡ് ചെയ്തതു മാത്രമല്ല തന്റെ കയ്യില്‍ വേറെയും നിരവധി തെളിവുകളുണ്ടന്നും സരിത ആരോപിക്കുന്നു.അതെ സമയം,മുന്‍ മന്ത്രി ഗണേഷ് കുമാറിന്റെ പേരെടുത്ത് പറയാതെയായിരുന്നു സരിത വെളിപ്പെടുത്തിയിരുന്നത്.അയാളുമായി നല്ല സൌഹൃദത്തില്‍ ആയിരുന്നെന്നും നല്ല റിലേഷന്‍ ആയിരുന്നെന്നും സരിത വ്യക്തമാക്കി. എന്നാലിപ്പോള്‍ തനിക്ക് ഒരാളുമായും അത്തരം ഫ്രണ്ട്ഷിപ്പ് ഇല്ല എന്നും സരിത വ്യക്തമാക്കി. ഇപ്പോഴത്തെ മന്ത്രിമാര്‍ മാത്രമല്ല, കഴിഞ്ഞ മന്ത്രിസഭയിലേ മന്ത്രിമാരുള്‍പ്പെടെ മോശമായി പെരുമാറിയിട്ടുണ്ടന്നും സരിത ആരോപിക്കുന്നു. മന്ത്രിമാര്‍ക്ക് വെള്ളമുണ്ടും വെള്ളഷര്‍ട്ടുമിട്ട് സ്റ്റേറ്റ് കാറില്‍ സഞ്ചരിക്കാന്‍ അറിയാമെങ്കിലും അവര്‍ക്ക് യാതൊരു എത്തിക്‌സുമില്ല എന്നാണ് സരിതയുടെ ആരോപണം. ആരെപ്പറ്റിയും എന്തും പറയാമെന്നാണ് മന്ത്രിമാരുടെ നയമെന്നും സരിത ആരോപിക്കുന്നു.മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിത്യസന്ദര്‍ശകയെന്നും ചാണ്ടിഉമ്മനുമായും കുടുംബവുമായുമെല്ലാം നല്ല പരിചയമുണ്ടായിരുന്നു എന്നതുമൊന്നും ശരിയല്ല. മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില്‍ അദ്ദേഹത്തോട് ഒരു കാര്യം പറയാനാണ് ചെന്നത്. എന്റെ ജീവന് ഭീഷണി ബിജു രാധാകൃഷ്ണനില്‍ നിന്നുണ്ടായപ്പോള്‍ നീതികിട്ടണം എന്ന് ആവശ്യപ്പെടാനായിരുന്നു അത്. അത്യാവശ്യകാര്യമായതുകൊണ്ടാണ് ചടങ്ങിനിടയില്‍ കാണാന്‍ ശ്രമിച്ചത്. അവിടെ നിന്ന എംഎല്‍എയാണ് മുന്നില്‍ നിന്നാല്‍ തിരക്കിനിടയില്‍ പറയുന്നത് മുഖ്യമന്ത്രി കേള്‍ക്കില്ലെന്നും പിന്നില്‍ അടുത്തുചെന്ന് പരാതി നല്‍കണമെന്നും നിര്‍ദേശിച്ചതന്നും സരിത പറയുന്നു.താനുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ മാധ്യമങ്ങള്‍ എന്നെക്കാള്‍ ക്രൂശിച്ചത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയേയാണ്. ആരൊക്കെയോ ചെയ്ത തെറ്റിന്റെ പാപഭാരം മുഖ്യമന്ത്രി എന്തിന് ഏറ്റെടുത്തു എന്ന് എനിക്കറിയില്ല. ചെയ്യാത്ത കാര്യങ്ങളിലെ ആരോപണങ്ങള്‍ അദ്ദേഹം നിഷേധിക്കുകപോലും ചെയ്യാത്തത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. സിഎമ്മുമായി ചേര്‍ന്ന് തന്റെ പോസ്റ്റര്‍ പലയിടത്തും കണ്ടിട്ടുണ്ട്. അതുകണ്ടപ്പോള്‍ തനിക്ക് എന്നോടുതന്നെ അവജ്ഞ തോന്നിയിട്ടുണ്ടന്നും സരിത പറയുന്നു.മന്ത്രിമാര്‍ക്കൊപ്പം വിദേശത്ത് പോയി എന്ന ആരോപണം സരിത നിഷേധിച്ചു. കൈരളി ചാനല്‍ എംഡി ജോണ്‍ ബ്രിട്ടാസ് തന്നെ വിളിച്ചത് ഒഫീഷ്യലായ ചില കാര്യങ്ങള്‍ പറയാന്‍ മാത്രമായിരുന്നുവെന്നും സരിത വെളിപ്പെടുത്തുന്നു.താനുമായി ബന്ധപ്പെട്ട നിരവധി നേതാക്കളുണ്ടന്നും അവരുടെയെല്ലാം പേരുകള്‍ തക്കസമയത്ത് വെളിപ്പെടുത്തും. തന്റെ ലൈഫില്‍ എന്തെല്ലാം അനുഭവിച്ചിട്ടുണ്ടോ അതിനെല്ലാം എണ്ണിയെണ്ണി കണക്കുപറയും. മാന്യമായി ഇടപെട്ട ഒരുപാടുപേരുണ്ട്. അതിലൊരാളുടെ പേരുമാത്രമായി പറയാനാവില്ല. അങ്ങനെ പറഞ്ഞാല്‍ മറ്റുള്ളവര്‍ക്ക് വിഷമംവരുമെന്നും സരിത അഭിമുഖത്തിൽ പറയുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News