Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
എറണാകുളം : സോളാർ കേസിലെ മുഖ്യ പ്രതിയായ സരിത നായർക്ക് നേരെ അജ്ഞാത സംഘത്തിൻറെ ആക്രമണം നടന്നു.സരിത യാത്ര ചെയ്തു കൊണ്ടിരുന്ന കാറിനു നേരെയാണ് ആക്രമണം നടന്നത്.ആക്രമണത്തിൽ വാഹനത്തിൻറെ ചില്ലുകൾ തകർന്നു.നാലുപേരടങ്ങുന്ന അക്രമി സംഘം കാറിനു മുന്നിൽ ബൈക്ക് നിർത്തി തടഞ്ഞു വെച്ച് ആക്രമിക്കുകയായിരുന്നു. ഇടപ്പള്ളിയിലുള്ള സുഹൃത്തുക്കളെ കാണാൻ പോയി തിരിച്ച് വരുന്ന വഴിയാണ് സരിതയ്ക്ക് നേരെ ആക്രമണം നടന്നത്.ഈ സമയം സരിതയ്ക്കൊപ്പം അഡ്വക്കറ്റ് ഫെനിയുടെ ഡ്രൈവറും ക്ലർക്കും യാത്ര ചെയ്തിരുന്നു.പോലീസ് സ്ഥലത്തെത്തിയപ്പോഴേക്ക് അക്രമി സംഘം രക്ഷപ്പെട്ടിരുന്നു. വാരാപ്പുഴ പോലീസ് സ്റ്റേഷൻ അതിർത്തിയിൽ വെച്ചാണ് സരിതയ്ക്ക് നേരെ ആക്രമണം ഉണ്ടായത്.പോലീസ് അക്രമി സംഘത്തെ അന്വേഷിച്ചു വരികയാണ്.
–
Leave a Reply