Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: സോളാര്‍ വിവാദ നായിക സരിത എസ് നായര്‍ വീണ്ടും വിവാഹിതയാകുന്നു . സൂര്യാ ടിവിയിലെ കുട്ടിപ്പട്ടാളം എന്ന പരിപാടിയില്‍ മകളുമായി പങ്കെടുത്തപ്പോഴാണ് സരിതയുടെ വെളിപ്പെടുത്തല്‍. പരിപാടിക്കിടെ മകളാണ് അമ്മയുടെ വിവാഹക്കാര്യം പറഞ്ഞത്. സരിത ഇക്കാര്യം നിഷേധിച്ചിട്ടും ഇല്ല.സരിതയുടെ സുഹൃത്തായ ദാസ് എന്ന ആളാണ് വിവാഹം ചെയ്യുന്നത്. കുട്ടിപ്പട്ടാളത്തില്‍ സരിതക്കൊപ്പം അമ്മയും ദാസും ഉണ്ടായിരുന്നു.ഡിസംബര്‍ 30 ന് വിവാഹം നടക്കുമെന്നാണ് കുട്ടി പറഞ്ഞത്. സരിതയുടെ മൂന്നാമത് വിവാഹമാണ് ഇനി നടക്കാനിരിക്കുന്നത് .ആദ്യ വിവാഹ ബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് ബിജു രാധാകൃഷ്ണനുമായി അടുത്തത്. എന്നല്‍ ബിജുവിനെ നിയപ്രകാരം വിവാഹം ചെയ്തിട്ടില്ലെന്നാണ് സരിത അവകാശപ്പെടുന്നത്. രണ്ടു മക്കളാണ് സരിതയ്ക്കുള്ളത്. ഇതില്‍ ഒരാളുടെ പിതാവ് ഒരു യുവ രാഷ്ട്രീയ നേതാവാണെന്നും സരിത വെളിപ്പെടുത്തിയിരുന്നു.സോളാര്‍ കേസില്‍ സരിത ഇപ്പോള്‍ ജാമ്യത്തിലാണ്. അതിനിടെയാണ് സരിതയുടേതെന്ന പേരില്‍ വാട്‌സ് ആപ്പില്‍ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിച്ചത്. ഈ സംഭവത്തില്‍ സരിതയുടെ പരാതിയില്‍ അന്വേഷണം നടന്നുവരികയാണ്.
–
–
Leave a Reply