Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 7:37 am

Menu

Published on February 24, 2014 at 3:22 pm

സരിതാ എസ് നായര്‍ക്കെതിരെ മൂന്ന് അറസ്റ്റ് വാറണ്ട് കൂടി

saritha-to-move-hosdurg-court-against-arrest-warrant

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിതാ എസ്  നായര്‍ക്കെതിരെ മൂന്ന് കേസുകളില്‍ അമ്പലപ്പുഴ കോടതിയുടെ അറസ്‌റ്റ് വാറണ്ട്‌.കാസര്‍ഗോഡ് ഹൊസ്ദുര്‍ഗ് കോടതിയുടെ അറസ്റ്റ് വാറണ്ട് നിലനില്‍ക്കേയാണ് സരിത ജയിലില്‍ നിന്നും മോചിതയായെന്ന വിവാദം നടക്കുമ്പോഴാണ് മൂന്ന് കേസുകളില്‍ കൂടി വാറണ്ട് ലഭിച്ചത്. അമ്പലപ്പുഴ കോടതിയുടെതാണ് ഈ വാറണ്ടുകള്‍. അടുത്തമാസം അഞ്ചിന് മുമ്പ് കോടതിയില്‍ ഹാജരാകണമെന്നാണ് വാറണ്ടില്‍ പറയുന്നത്.പൊലീസ് നീക്കം നടത്തി. എന്നാല്‍ അറസ്റ്റു വാറണ്ടുമായെത്തിയ പോലീസ് സംഘം വീട്ടില്‍ സരിതയെ കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് ചെങ്ങന്നൂരിലെ വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ച് മടങ്ങി.ഹോസ്ദുര്‍ഗ് കോടതിയില്‍ നിലനില്‍ക്കുന്ന പ്രൊഡക്ഷന്‍ വാറന്റ് അനുസരിച്ച് ഈ മാസം 24 നകം അറസ്റ്റ് ചെയ്ത് ഹാജരാക്കണമെന്ന് വ്യക്തമാക്കിയിരുന്നു. ഇതനുസരിച്ചാണ് സരിതയെ തേടി ഹോസ് ദുര്‍ഗില്‍ നിന്നുള്ള പൊലീസ് സംഘം സരിതയുടെ ചെങ്ങന്നൂരിലെ വസതിയിലെത്തിയത്.അതേസമയം, സരിത ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാവാന്‍ പുറപ്പെട്ടുണ്ടെന്നും കോടതിയില്‍ ഹാജരായി മാപ്പപേക്ഷ നല്‍കുമെന്നും അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍ അറിയിച്ചു. കോടതിയില്‍ മാപ്പപേക്ഷ നല്‍കിയതിന് ശേഷമായിരിക്കും സരിത മാധ്യമങ്ങളെ കാണുകയെന്നാണ് ഫെ ഫെനിബാലകൃഷ്ണന്‍ പറഞ്ഞു.സോളാര്‍ കേസില്‍ ശിക്ഷിക്കപ്പെട്ട്‌ എട്ടുമാസക്കാലമായി അട്ടക്കുളങ്ങര വനിതാ ജയിലിലായിരുന്നു സരിത. സംസ്‌ഥാനത്തെ 39 കോടതികളിലായി 46 കേസുകളിലെ പ്രതിയാണ്‌ ഇവര്‍ . കഴിഞ്ഞ വെള്ളിയാഴ്‌ച വൈകുന്നേരം നാലുമണിയോടെയായിരുന്നു എല്ലാ കേസുകളിലും ജാമ്യം നേടി സരിത പുറത്തിറങ്ങിയത്‌. കൂടാതെ ഞായറാഴ്ച സരിത ആലപ്പുഴയില്‍ മാധ്യമങ്ങളെ കാണുമെന്ന പ്രചാരണം ഉണ്ടായിരുന്നെങ്കിലും സരിത അവിടെയും എത്തിയില്ല. ഒ.ബി.വാനുകളുമായി കാലത്തുമുതല്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ ആലപ്പുഴയില്‍ തമ്പടിച്ചിരിക്കുകയായിരുന്നു. ജയിൽ മോചിതയായി രണ്ടു ദിവസത്തിനകം മാധ്യമങ്ങളെ കണ്ട് ചിലത് പറയുമെന്ന സരിതയുടെ വാക്കുകള്‍ വിലപേശലായി കാണുന്നവരുമുണ്ട്. ഈ പ്രഖ്യാപനം നടത്തി ചിലരെ വിരട്ടി അണിയറയില്‍ വിലപേശല്‍ നടക്കുന്നതായിട്ടാണ് ആക്ഷേപം.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News