Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:58 am

Menu

Published on November 20, 2014 at 10:30 am

സരിതയുടെ വീഡിയോ പ്രചരിപ്പിച്ച നാല് മലയാളികൾ സൗദിയിൽ അറസ്റ്റിൽ

sarithas-obscene-video-4-malayalis-arrested-in-saudi

റിയാദ്: സോളാർ കേസിലെ പ്രതി സരിതാ എസ് നായരുടെ സ്വകാര്യ വീഡിയോ വാട്‌സ് ആപ് വഴി പ്രചരിപ്പിച്ച നാല് മലയാളികളെ സൗദി പോലീസ് അറസ്റ്റ് ചെയ്തു. ഒരു സൗദി പൗരന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. ഒരു ബംഗ്ലാദേശ് പൗരനില്‍ നിന്നാണ് സൗദി പൗരന് സരിതയുടെ അശ്ലീല ദൃശ്യങ്ങള്‍ ലഭിക്കുന്നത്. ഇതേത്തുടര്‍ന്ന് സൗദി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വിഡിയോയുടെ ഉറവിടം മലയാളിയാണെന്ന് കണ്ടെത്തുന്നത്. സൗദി അറേബ്യയില്‍ അശ്ലീല വിഡിയോ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുന്നത് അഞ്ച് വര്‍ഷം വരെ തടവും ചാട്ടയടിയും വരെ ലഭിക്കാവുന്ന കുറ്റമാണ്.കഴിഞ്ഞ മാസമാണ് സരിതാ നായരുടെ പേരിലുള്ള ഏഴ് സ്വകാര്യ ദൃശ്യങ്ങൾ പുറത്ത് വന്നത്. അശ്ലീല വീഡിയോയുടെ സ്രോതസ് കണ്ടെത്തണമെന്നാവശ്യപ്പെട്ട് സരിത പത്തനംതിട്ട ചീഫ് ജുഡിഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിരുന്നു. ദൃശ്യങ്ങൾ പുറത്ത് വിട്ടതിന്റെ ഉദ്ദേശം തന്റെ ആത്മഹത്യയാണെന്നും സരിത പ്രതികരിച്ചിരുന്നു.ദൃശ്യങ്ങൾ പുറത്ത് വിട്ടത് എ.ഡി.ജി.പി കെ.പത്മകുമാറാണെന്ന് കഴിഞ്ഞ ദിവസം സരിത ആരോപിച്ചിരുന്നു. പത്മകുമാർ തിരുവനന്തപുരം റേഞ്ച് ഐജിയായിരുന്ന സമയത്താണ് പോലീസ് തന്റെ ദൃശ്യങ്ങളടങ്ങിയ ലാപ്പ് ടോപ്പും മൊബൈൽ ഫോണും പിടിച്ചെടുത്തത്. പിടിച്ചെടുത്ത ഏഴ് മൊബൈൽ ഫോണുകളിൽ നാല് എണ്ണം മാത്രമാണ് കോടതിയിൽ ഹാജരാക്കിയത്. ബാക്കിയുള്ള മൂന്ന് ഫോണുകളിലെ ദൃശ്യങ്ങളാണ് വാട്‌സ് അപ്പ് വഴി പ്രചരിച്ചതെന്നും സരിത പറഞ്ഞിരുന്നു.

Loading...

Leave a Reply

Your email address will not be published.

More News