Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ജിദ്ദ:സൗദി അറേബ്യയിലെ തെരുവുകളിൽ കാലങ്ങളോളം ഭിക്ഷയെടുത്ത് ജീവിച്ച സ്ത്രീ മരിച്ചപ്പോൾ ബാക്കി വച്ചത് 5 കോടി രൂപയുടെ സമ്പാദ്യമെന്നു റിപ്പോർട്ടുകൾ പറയുന്നു.ഐഷയെന്ന ഈ സ്ത്രീ 100 വയസ്സിലാണ് മരിക്കുന്നത്.ഐഷയുടെ ബാല്യകാല സുഹൃത്തായ അഹമ്മദ് അല്‍ – സയീദിയാണ് ഇത്ര വലിയ സമ്പാദ്യം ഐഷയ്ക്ക് ഉണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുന്നത്.സ്വര്‍ണവും ആഭരണങ്ങളുമൊക്കെയായി 30 ലക്ഷം റിയാല്‍ (49600,000 രൂപ) സമ്പാദ്യം ഈ സ്ത്രീക്കുണ്ട്.കൂടാതെ നാല് കെട്ടിടങ്ങളുടെ ഉടമയുമാണ് ഐഷ.ഈ കെട്ടിടങ്ങളിൽ ഒരുപാട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്.ഇവരിൽ നിന്ന് ഐഷ വാടക ഈടാക്കിയിരുന്നില്ലെന്ന് താമസക്കാർ പറഞ്ഞു.ഐഷയുടെ സമ്പാദ്യത്തില്‍ ഭൂരിഭാഗവും തെരുവില്‍ ഭിക്ഷയാചിച്ചുണ്ടാക്കിയതാണെന്നും ഈദ് കാലങ്ങളിൽ ഏറെ ഭിക്ഷ ലഭിച്ചിരുന്നെന്നും ഐഷയുടെ സുഹൃത്ത് സയീദി പറഞ്ഞു.
Leave a Reply