Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാര്‍ഷാവര്‍ഷം ലോകത്തിലെ കോടീശ്വരന്മാരുടെ കണക്കുകള്‍ പലതും നമ്മള്‍ കാണാറുണ്ട്. പല കണക്കുകളും കേട്ട് നമ്മള്‍ ഞെട്ടാറുമുണ്ട്.
ഇപ്പോഴിതാ ന്യൂയോര്‍ക്ക് ടൈംസ് ലോകത്തെ ഏറ്റവും വില കൂടിയ വീടിന്റെ ഉടമ ആരെന്ന് ലോകത്തിനു മുന്നില്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ ലോകത്തിന് അറിയാതിരുന്ന ആ രഹസ്യം ന്യൂയോര്‍ക്ക് ടൈംസിലെ ഒരു റിപ്പോര്‍ട്ടിലൂടെയാണ് പുറത്തുവന്നത്.
പടിഞ്ഞാറന്‍ പാരിസിലെ പ്രശസ്തമായ ഫ്രഞ്ച് ഷേറ്റൗ ലൂയി X-I-V എന്ന ആഡംബര ഭവനം സ്വന്തമാക്കിയിരിക്കുന്നത് മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 1923.6 കോടി രൂപയാണ് സല്‍മാന്‍ രാജാവിന്റെ മകന്‍ സ്വന്തമാക്കിയിരിക്കുന്ന ആഡംബരവീടിന്റെ വില. 57 ഏക്കറിലാണ് ഏകദേശം 2000 കോടി രൂപയ്ക്കടുത്ത് വിലവരുന്ന വീട് സ്ഥിതി ചെയ്യുന്നത്.
കഴിഞ്ഞ കുറച്ചുനാളുകളായി ആഗോള മാധ്യമങ്ങളിലെ പ്രധാന ചര്‍ച്ചാവിഷയം പോലും മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനാണ്. ഗള്‍ഫ് മേഖലയില്‍ അതിശക്തമായ സൗദി അറേബ്യ എന്ന രാഷ്ട്രം പ്രതിസന്ധിയിലേക്ക് കൂപ്പ് കുത്തിയപ്പോള്‍ ധീരമായ സാമ്പത്തിക പരിഷ്‌കരണങ്ങളിലൂടെ സൗദിയെ കരകയറ്റാന്‍ പദ്ധതി തയാറാക്കി രാജ്യത്തിന്റെ കിരീടാവകാശിയായ സല്‍മാന്‍ രാജകുമാരന്‍. അതോടെ ആഗോള മാധ്യമങ്ങളുടെ കണ്ണിലുണ്ണിയുമായി 31കാരനായ മുഹമ്മദ് ബിന്‍ സല്‍മാന്‍.
ഡ്രൈവിങ്ങിനുള്‍പ്പടെ സ്ത്രീകള്‍ക്ക് നിലനിന്നിരുന്ന പല വിലക്കുകളും കൂടി സല്‍മാന്‍ രാജകുമാരന്‍ നീക്കിയതോടെ പ്രശസ്തി വാനോളം ഉയര്‍ന്നു. ഇതിനു പിന്നാലെയാണ് പുതിയ വാര്‍ത്ത കൂടി അദ്ദേഹത്തിന്റെ പേരിലെത്തുന്നത്.
2015ലായിരുന്നു ഫ്രഞ്ച് ഷേറ്റൗ ലൂയി X-I-V എന്ന വീട്, പേര് വെളിപ്പെടുത്താത്ത ഉടമ വാങ്ങിയതായി റിപ്പോര്‍ട്ടുകള്‍ വന്നത്. എന്നാല്‍ ആരാണ് വാങ്ങിയതെന്ന കാര്യം ഇതുവരെ രഹസ്യമായി തന്നെ തുടര്‍ന്നു.
17-ാം നൂറ്റാണ്ടിലെ വാസ്തുവിദ്യയുടെ സൗന്ദര്യം മുഴുവന്‍ ഫ്രഞ്ച് കൊട്ടാരം പോലുള്ള ഈ വീടിനുണ്ട്. ഇന്നിത് മോഡിഫിക്കേഷന്‍ വരുത്തി ആധുനിക സംവിധാനങ്ങളെല്ലാം ഒരുക്കിയിട്ടുണ്ട്. സിനിമാ ഹൗസ്, ഡീലക്സ് സ്വിമ്മിങ് പൂള്‍, അണ്ടര്‍വാട്ടര്‍ ചേംബര്‍ തുടങ്ങി നിരവധി ആഡംബര സങ്കേതങ്ങളാണ് ഈ വീട്ടില്‍ ഒരുക്കിയിരിക്കുന്നത്.
Leave a Reply