Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 10:05 am

Menu

Published on November 18, 2014 at 11:57 am

വാട്‌സ് ആപ് മെസേജിന് മറുപടി നൽകിയില്ല;സൗദി യുവാവ് ഭാര്യയെ മൊഴിചൊല്ലി

saudi-man-divorces-wife-for-ignoring-his-whatsapp-messages

റിയാദ്: ഭര്‍ത്താവിന്റെ വാട്‌സ്ആപ് മെസേജിന് മറുപടി നല്‍കാത്ത ഭാര്യയെ മൊഴി ചൊല്ലി. സൗദി അറേബ്യയിലാണ് സംഭവം. തന്റെ സന്ദേശങ്ങള്‍ കണ്ടിട്ടും ഭാര്യ അവയെ അവഗണിച്ചു എന്നാണ് ഭര്‍ത്താവിന്റെ പരാതി.കൂടുതല്‍ സമയവും ഭാര്യ ഫോണില്‍ ചാറ്റിങ്ങിലായിരിക്കും. വീട്ടുകാര്യങ്ങള്‍ നോക്കാനും കുട്ടികളുടെ കാര്യം നോക്കാനും സമയമില്ലാത്ത രീതിയിലായിരുന്നുവെന്നാണ് ഭർത്താവ് പറയുന്നത്.    യുവതിയുടെ സോഷ്യല്‍ മീഡിയ പ്രണയം. സുഹൃത്തുക്കളുമായും കുടുംബക്കാരുമായും ഒക്കെയായിരുന്നു യുവതിയുടെ വാട്‌സ് ആപ്പ് ചാറ്റിങ്. എന്നാല്‍  താന്‍ അയച്ച സന്ദേശങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, തിരക്ക് കാരണം നോക്കാന്‍ കഴിഞ്ഞില്ലെന്നായിരുന്നത്രെ ഭാര്യ പ്രതികരിച്ചത്. കാര്യങ്ങള്‍ പ്രശ്‌നമില്ലാതെ മുന്നോട്ട് കൊണ്ടുപോകാന്‍ പരമാവധി ശ്രമിച്ചെങ്കിലും ഭാര്യയുടെ ഫോണ്‍ പ്രേമം അവസാനിക്കാത്തതിനാല്‍ വിവാഹമോചനത്തിന്റെ വഴി തേടുകയായിരുന്നുവെന്ന്  ഭര്‍ത്താവ് പറയുന്നു.

Loading...

Leave a Reply

Your email address will not be published.

More News