Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
റിയാദ്: സ്ത്രീകളും പുരുഷൻമാരും വിമാനത്തിൽ ഒരുമിച്ച് യാത്ര ചെയ്യുന്നതിന് ഒരു എയർലൈൻ കമ്പനി വിലക്ക് ഏർപ്പെടുത്തുന്നു.ഭാര്യമാര്‍ക്കൊപ്പം അന്യപുരുഷന്മാര്‍ യാത്രചെയ്യുന്നതിനെതിരെ ചില യാത്രക്കാര്‍ നല്‍കിയ പരാതിയിലാണ് കമ്പനിയുടെ നടപടി. വിമാനത്തിൽ സ്ത്രീകൾക്ക് യാത്ര ചെയ്യാൻ പ്രത്യേക സംവിധാനം ഒരുക്കുമെന്ന് സൗദി എയർലൈൻസ് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ അബ്ദുൾ റഹ്മാൻ അൽ ഫഹദാണ് അറിയിച്ചത്. ഫ്‌ളൈറ്റ് ബുക്ക് ചെയ്യുന്ന ജീവനക്കാർക്ക് ഇതിനുള്ള പ്രത്യേക നിർദ്ദേശം നൽകും. ലോകത്തില്‍ ആദ്യമായാണ് ഒരു വിമാനക്കമ്പനി ഇത്തരമൊരു വിലക്ക് ഏര്‍പ്പെടുത്തുന്നത്.
Leave a Reply