Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 6:06 pm

Menu

Published on July 14, 2014 at 4:32 pm

രണ്ടാം മാറാട് കലാപ കേസ് : 22 പ്രതികള്‍ക്ക് സുപ്രീംകോടതി ജാമ്യം നൽകി

sc-grants-bail-for-22-in-second-marad-case

ന്യൂഡല്‍ഹി: രണ്ടാം മാറാട് കലാപ കേസില്‍ ജീവപര്യന്തം ശിക്ഷ ലഭിച്ച 22 പ്രതികള്‍ക്ക് സുപ്രീം കോടതി ജാമ്യം അനുവദിച്ചു.ഉപാധികളില്ലാതെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്. പ്രതികള്‍ക്ക് ജാമ്യം നല്‍കുന്നതിനെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തില്ല. ജാമ്യത്തിന് ഉപാധിവെക്കണമെന്ന സര്‍ക്കാര്‍ ആവശ്യം കോടതി തള്ളി. ഉപാധികള്‍ ആവശ്യമെങ്കില്‍ വിചാരണ കോടതിക്ക് പരിഗണിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി.ഒമ്പത് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത 2003ലെ രണ്ടാം മാറാട് കലാപത്തില്‍ പ്രത്യേക കോടതി 22 പേര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. പ്രതികളെ ജീവപര്യന്തം തടവിന് ശിക്ഷിച്ച കോഴിക്കോട് പ്രത്യേക കോടതി വിധി പിന്നീട് ഹൈകോടതി ശരിവെക്കുകയായിരുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33