Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 10:39 pm

Menu

Published on July 11, 2014 at 4:03 pm

മദനിക്ക് ഉപാധികളോടെ ജാമ്യം

sc-grants-bail-to-madani

ന്യൂഡല്‍ഹി: പി.ഡി.പി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിക്ക് സുപ്രീംകോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ഒരു മാസത്തേക്കാണ് ജാമ്യം നല്‍കിയിരിക്കുന്നത്. ജസ്റ്റിസ് ജെ. ചലമേശ്വറിന്റെ നേതൃത്വത്തിലുള്ള ബഞ്ചാണ് ജാമ്യം അനുവദിച്ചത്. ജാമ്യ കാലയളവില്‍ കേരളത്തിലേക്ക് പോകരുത്, ബംഗളൂരുവില്‍ തന്നെ കഴിയണം, ജാമ്യത്തുകയായി ഒരു ലക്ഷം രൂപ മഅ്ദനി കെട്ടിവെക്കണം, വേണ്ട സുരക്ഷ കര്‍ണാടക പൊലീസ് നല്‍കണം, സാക്ഷികളെ സ്വാധീനിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കണം, സ്വന്തം ചെലവില്‍ ചികിത്സ തേടാം, ചികിത്സക്കായി ഏത് ആശുപത്രിയെയും സമീപിക്കാം തുടങ്ങിയ ഉപാധികളാണ് സുപ്രീംകോടതി മുന്നോട്ടുവെച്ചത്. മഅദനിക്ക് ജാമ്യം നല്‍കുന്നത് കര്‍ണാടക സര്‍ക്കാര്‍ ശക്തമായി എതിര്‍ത്തിരുന്നു. ജാമ്യം ലഭിച്ചാല്‍ മഅദനി കേസിലെ സാക്ഷികളെ സ്വാധീനിക്കുമെന്നായിരുന്നു കര്‍ണാടകയുടെ വാദം. എന്നാല്‍ വിദഗ്ധചികിത്സ ആവശ്യമുണ്ടെന്ന മഅദനിയുടെ ഹര്‍ജി മാനിച്ചാണ് ജാമ്യം നല്‍കുന്നതെന്ന് കോടതി വ്യക്തമാക്കി.ബാംഗ്ലൂര്‍ സ്‌ഫോടനക്കേസിലെ മുഖപ്രതിയാണ് മഅദനി. നാലുവര്‍ഷമായി ബാംഗ്ലൂര്‍ ജയിലില്‍ കഴിയുന്ന മഅദനി ചികിത്സയ്ക്കായിട്ടാണ് മൂന്നുമാസത്തെ ജാമ്യം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News