Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ഐപിഎല്‍ വാതുവെയ്പ്പ് കേസിലെ നിർണ്ണായകവിധി സുപ്രീം കോടതി ഇന്ന് പറയും. ബിസിസിഐ അധ്യക്ഷ സ്ഥാനത്തേക്ക് എന്‍. ശ്രീനിവാസന്‍ മത്സരിക്കുന്നത് അടക്കമുള്ള കാര്യങ്ങളിലെ വിധിയും ഇന്ന് പറയും. ജസ്റ്റിസുമാരായ ടി.എസ്. ഠാക്കൂര്‍, പിഎം ഖലീഫ എന്നിവരുടെ പ്രത്യേക ബഞ്ചാണ് വിധി പറയുക. കഴിഞ്ഞ ഡിസംബര്‍ 17നായിരുന്നു കേസിലെ അന്തിമ വാദം. ബി.സി.സി.ഐ. പ്രസിഡന്റ് സ്ഥാനത്ത് തന്നെ നിയമിക്കണമെന്നാവശ്യപ്പെട്ട് എന്‍.ശ്രീനിവാസന്‍ സുപ്രീം കോടതിയെ സമീപിച്ചിന്നു. ശ്രീനിവാസനെ ന്യായീകരിച്ച് ബി.സി.സി.ഐയും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. ഒത്തുകളിക്കേസില്‍ കുറ്റക്കാരായ താരങ്ങളെ സംരക്ഷിക്കാന്‍ ശ്രീനിവാസന്‍ ശ്രമിച്ചിട്ടില്ലെന്ന് പറഞ്ഞ് ബി.സി.സി.ഐയും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
Leave a Reply