Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 22, 2025 11:18 am

Menu

Published on January 12, 2015 at 5:39 pm

സംസ്ഥാന സ്‌കൂൾ കലോത്സവം: സ്വർണ്ണ കപ്പുമായി ഇന്ന് നഗര പ്രദക്ഷിണം

school_kalolsavam_2015

അമ്പത്തി അഞ്ചാമത് സ്കൂൾ കലോത്സവത്തിന് ഇനി വെറും മൂന്ന് നാൾ . പതിന്നാല് തവണ കീരിടം നേടിയ കോഴിക്കോടിന്റെ ഹൃദയത്തിലാണ് ഇത്തവണത്തെ കലോസവത്തിന്റെ അരങ്ങുണരുന്നത്.  ഇശലിന്റെ താളം  ഹൃദയത്തിലെറ്റിയ  അത്തറിന്റെ സുഗന്ധo  പരത്തുന്ന  മൈലാഞ്ചി മണ്ണിലേക്കാണ് കേരളത്തിന്റെ  ഓരോ കൗമാരങ്ങളേയും സ്വാഗതം ചെയ്യുന്നത്.  ജനുവരി 15 മുതൽ 21 വരെ നടക്കുന്ന ഈ നടനവിസ്മയ കലാവിരുന്ന് 2010 നു ശേഷമാണ് വീണ്ടും കോഴിക്കോടിനെ തേടിയെത്തിയത്. സ്നേഹത്തിന്റെയും സൗഹാര്‍ദത്തിന്റെയും വിരുന്നൊരുക്കി കോഴിക്കോടിന്റെ ഓരോ നഗരവീഥിയും അരങ്ങുണരുന്നതിനു മുൻപേ തയ്യാറായി കഴിഞ്ഞു. കോഴിക്കോടിന്റെ സ്വന്തം മാനാഞ്ചിറയും,  മിഠായിതെരുവും , കോഴിക്കോട് ബീച്ചുമെല്ലാം കലയുടെ ചിലങ്ക അണിഞ്ഞു കഴിഞ്ഞു.  കോഴിക്കോടിന്റെ സ്പന്ദനം ഇനി കലയുടെ ഓരോ താളത്തിലായിരിക്കും.
കലോത്സവത്തിന്റെ  അവസാനവട്ട ഒരുക്കങ്ങളുടെ പണികൾ തകൃതിയായി നടന്നു കൊണ്ടിരിക്കുകയാണ്. സ്വർണ്ണകപ്പുമായുള്ള നഗര പ്രദക്ഷിണം പൊതുജനങ്ങളുടെയും വാഹന അകമ്പടിയോടെകൂടി  ഇന്ന് നടക്കും.  ട്രോഫി കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പ്രദക്ഷിണം നടത്തുന്നത്. ഉച്ചയ്ക്ക് രണ്ടരക്ക് തുടങ്ങുന്ന പ്രദക്ഷിണത്തിൽ മേയർ എ .കെ പ്രേമജം ഫ്‌ളാഗ്ഓഫ് ചെയ്യും.  മാനാഞ്ചിറയിലാണ് പ്രദക്ഷിണത്തിന്റെ സമാപനം നടക്കുക . കലോത്സവത്തിന്റെ ഭാഗമായി വൻ സുരക്ഷ സംവിധാനങ്ങളാണ് ഒരുക്കുന്നത് . കലോത്സവ വേദികളിലെല്ലാം 90 സി.സി.ടി.വി ക്യാമറകളാണ് സ്ഥാപിക്കുന്നത് . കോഴിക്കോട് സിറ്റി ചീഫ് എ .വി ജോർജിന്റെ നേതൃത്വത്തിലാണ് സുരക്ഷ കാര്യങ്ങൾ വിലയിരുത്തുന്നത്. കലോത്സവത്തിന്റെ സുരക്ഷ കാര്യങ്ങൾക്കും , സേവനത്തിനായി ട്രോമാകെയർ അംഗങ്ങൾ,  സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റുകൾ , 800 നാഷണൽ സർവ്വീസ് സ്‌കീം അംഗങ്ങൾ,  400 സ്‌കൗട്ട് ആന്റ് ഗൈഡ്‌സ്, നൂറ് യൂത്ത് റെഡ് ക്രോസ് അംഗങ്ങൾ , ജെ.ർ .സി സ്‌കൗട്ട് റോവർ എന്നീ അംഗങ്ങൾ പങ്കെടുക്കും. ഇവരെ കൂടാതെ രണ്ടായിരത്തോളം വിദ്യാർത്ഥികളും പങ്കെടുക്കും. രുചികരമായ ഭക്ഷണത്തിന്റെ ഈറ്റിലമായ കോഴിക്കോട് നഗരിയിൽ കൊതിയൂറും വിഭവങ്ങളാണ് ഒരുക്കുന്നത് . അതുകൊണ്ട് തന്നെ നഗരത്തിലെ എല്ലാം വില്പന ശാലകളിലും ശുചിത്വം ഉറപ്പാക്കാനുള്ള പരിശ്രമത്തിലാണ് ഭക്ഷ്യസുരക്ഷ വിഭാഗം. ഹോട്ടലുകളും തട്ടുകടകളും അടക്കമുള്ള കടകൾ പാലിക്കേണ്ട നിർദേശങ്ങൾ  അടങ്ങിയ  നോട്ടിസുകൾ എല്ലായിടത്തും പതിച്ചു കഴിഞ്ഞു . ഏകദേശം ചെറുതും വലുതുമായി പതിനായിരത്തോളം ഭക്ഷണവില്പന ശാലകലാണ് ഉള്ളത്. അതോടപ്പംപ്രധാന വേദിക്കരികിലായി 46 സ്റ്റാളുകളും  വിപുലമായ  മീഡിയ  സെന്ററുകളും  ഒരുക്കുന്നുണ്ട് . പ്രധാന വേദിയായ  മലബാർ ക്രിസ്ത്യൻ കോളേജ്  ഗ്രൗണ്ടിൽ  ആറ് നില പുര പന്തലിനുള്ള  അവസാന ഒരുക്കത്തിലാണ്.  പരസ്യ പ്രചരണത്തിനായി കോഴിക്കോടിലെ സിറ്റി ബസ്സുകൾ വരെ തയ്യാറായി കഴിഞ്ഞു.  ആഘോഷത്തിന്റെ പൊലിമ കൂട്ടാൻ  കവിയരങ്ങും  നാടൻ കലാരൂപങ്ങളും നാടക പ്രവർത്തകരുടെ കൂട്ട്യ്മയും ഒക്കെ ഉണ്ടാകും.  ഇനി കേരളത്തിന്റെ ഓരോ കണ്ണും കാതും സാമൂതിരിയുടെ അങ്കകളമായ കോഴിക്കോട് നഗരത്തിലേക്ക് …

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News