Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇരുട്ടിൽ തിളങ്ങുന്ന പന്നികളെ ചൈനീസ് ശാസ്ത്രഞ്ജർ വികസിപ്പിച്ചെടുത്തു. ഹവായ് അറ്റ് മനോഅ യൂണിവേഴ്സിറ്റിയിലെ ജോണ്‍ എ എന്ന ഗവേഷകനാണ് ഈ കണ്ടുപിടിത്തത്തിനു പിന്നിലുള്ളത്. ജെല്ലി ഫിഷിൻറെ ഡിഎൻഎ പന്നിയുടെ ഭ്രൂണത്തിൽ കുത്തിവെച്ചായിരുന്നു പരീക്ഷണം നടത്തിയത്. ഇങ്ങനെ ചെയ്തത് മൂലം ജനിക്കുന്ന പന്നിക്കുട്ടികൾ ജെല്ലിഫിഷിനെ പോലെ ഇരുട്ടിൽ ഫ്ലൂറസെൻറ് വെളിച്ചത്തോടെ കാണപ്പെടുന്നു.
–
–
ഇതേ പരീക്ഷണം ഗവേഷകർ മുയലിലും നടത്തിയിരുന്നു.എട്ട് ഭ്രൂണങ്ങളുണ്ടായിരുന്ന മുയലിൻറെ രണ്ട് ഭ്രൂണത്തിലായിരുന്നു ജെല്ലി ഫിഷിൻറെ ഡിഎൻഎ കുത്തിവെച്ചത്.
–
–
മനുഷ്യരിൽ ഹീമോഫീലിയ എന്ന രോഗമുണ്ടാകുമ്പോൾ ശരീരത്തിൽ രക്തം കട്ട പിടിക്കാത്ത അവസ്ഥ ഉണ്ടാകുന്നു. അപ്പോൾ മനുഷ്യ ശരീരത്തിൽ ഒരു എൻസൈം നിർമ്മിച്ചു വെയ്ക്കാറാണ് പതിവ്. ഇതിന് ലക്ഷങ്ങളോളം വില രോഗിക്ക് നൽകേണ്ടി വരുന്നു. ഇതൊഴിവാക്കാനാണ് ഗവേഷകർ ഇത്തരത്തിലൊരു പരീക്ഷണം നടത്തിയത്. ഇതു മൂലം രോഗിക്ക് പരീക്ഷണത്തിലൂടെ വികസിപ്പിച്ചെടുത്ത മൃഗത്തിൻറെ എൻസൈം ഉപയോഗിക്കുന്നു. ഇത് മൂലം രക്തം കട്ട പിടിക്കുന്ന അവസ്ഥ ഒഴിവാക്കാൻ കഴിയുന്നു. ഇപ്പോൾ ചെമ്മരിയാടിൽ ഈ പരീക്ഷണം നടത്താനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകർ.
–
–
കടപ്പാട് :dailymail
Leave a Reply