Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

May 21, 2025 1:57 am

Menu

Published on July 14, 2014 at 2:43 pm

ബ്രസീല്‍ കോച്ച് സ്‌കോളാരിയെ പുറത്താക്കി

scolari-out-as-brazil-coach

റിയോ ഡി ജനീറോ: ലോകകപ്പിലെ ബ്രസീലിന്റെ കടുത്ത പരാജയത്തെ തുടർന്ന് ബ്രസീല്‍ കോച്ച് ലൂയി ഫിലിപ്പ് സ്‌കോളാരിയെ പുറത്താക്കിയതായി റിപ്പോര്‍ട്ട്. രസീല്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ (സിബിഎഫ്) സ്‌കോളാരിക്ക് കരാര്‍ പുതുക്കി നല്‍കാന്‍ വിസമ്മതിച്ചെന്ന് ബ്രസീലിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.ഫൈനലില്‍ അര്‍ജന്റീനയെ പരാജയപ്പെടുത്തി ജര്‍മ്മനി ലോകകപ്പ് ഉയര്‍ത്തിയതിന്റെ തൊട്ടുപിന്നാലെയാണ് സിബിഎഫിന്റെ നടപടി. തോല്‍വിയുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നുവെന്നും എന്നാല്‍ രാജിവെച്ച് പുറത്തു പോകാനില്ലെന്നും ബ്രസീലില്‍ ഫുട്‌ബോള്‍ അസോസിയേഷന് തന്റെ ഭാവി തീരുമാനിക്കാമെന്നും സ്‌കോളാരി നേരത്തെ വ്യക്തമാക്കിയിരുന്നു.സെമി ഫൈനലിലെ ദുരന്തം ലൂസേഴ്‌സ് ഫൈനലിലും ആവര്‍ത്തിച്ചതോടെ സ്‌കോളാരിയെ  പുറത്താക്കുന്നതിനു വേണ്ടിയുള്ള ആവശ്യം ശക്തമാകുകയായിരുന്നു. 2002-ൽ ബ്രസീൽ ലോകകപ്പ് നേടിയപ്പോഴും സ്‌കൊളാരിയായിരുന്നു കോച്ച് .

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News