Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സൗകര്യവും ക്ലച്ചിനും ഗിയറിനും മുകളില്‍ ഗുസ്തി പിടിക്കേണ്ടെന്നതുമാണ് ഗിയര്‍ലെസ് സ്‌കൂട്ടറുകളെ ആളുകള്‍ക്ക് പ്രിയപ്പെട്ടതാക്കുന്നത്. മാത്രമല്ല സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പെയ്‌സും സ്‌കൂട്ടറുകളുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ്.
പണം അടക്കമുള്ള വിലപ്പെട്ട സാധനങ്ങള്‍ അവിടെ നാം സൂക്ഷിക്കാറുണ്ട്. സീറ്റിനടിയില്‍ ലോക്ക് ചെയ്ത് സൂക്ഷിച്ചാല്‍ സുരക്ഷിതമാണ് എന്നാണ് എല്ലാവരും ധരിക്കുന്നത്. സ്‌കൂട്ടറിന്റെ സീറ്റിനടിയില്‍ വിലപ്പെട്ട രേഖകളും, പണവും ഉള്‍പ്പെടെ സൂക്ഷിച്ച് വണ്ടിയും പാര്‍ക്ക് ചെയ്ത് ഷോപ്പിംഗിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി കറങ്ങി നടക്കുന്നവരാണ് നാം പലരും.
തിരികെ എത്തുമ്പോഴും നമ്മുടെ പണം ഉള്‍പ്പെടെ എല്ലാം സുരക്ഷിതമായി സീറ്റിനടിയില്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നാം. എന്നാല്‍ സ്‌കൂട്ടറുകളുടെ സീറ്റിനടിയില്‍ ലോക്ക് ചെയ്ത് സൂക്ഷിച്ചാല്‍ അത് സുരക്ഷിതമാണെന്ന് കരുതേണ്ട.
താക്കോലിട്ട് ലോക്ക് ചെയ്താലും സീറ്റിനടയിലെ സ്റ്റോറേജ് സുരക്ഷിതമല്ലെന്നാണ് ഈ വിഡിയോ കാണിച്ചു തരുന്നത്. പൂനെയില്‍ നടന്ന സംഭവം എന്ന പേരിലാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
സ്‌കൂട്ടറുകളുടെ സീറ്റിനടിയിലെ സ്റ്റോറേജ് സ്‌പെയ്‌സ് വളരെ എളുപ്പത്തില്‍ തുറക്കാനാവും എന്നാണ് വിഡിയോയിലൂടെ മനസിലാകുന്നത്. നിമിഷങ്ങള്‍കൊണ്ട് പൂട്ട് തുറന്നാണ് മോഷ്ടാവ് സാധനങ്ങള്‍ കൈക്കലാക്കുന്നത്.
Leave a Reply