Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പച്ചക്കറികളിൽ പലര്‍ക്കും ഇഷ്ടപ്പെടാത്ത ഭക്ഷ്യവിഭവമാണ് വെള്ളരി . എന്നാല്‍ വെള്ളരിക്കയ്ക്ക് ക്യാന്‍സര്‍ പോലുള്ള മാരകരോഗങ്ങളെ ഇല്ലാതാക്കാനുള്ള ശേഷി ഉണ്ടെന്ന് കണ്ടെത്തൽ .വെള്ളരിയിലെ കുക്കുര്‍ബിറ്റന്‍സ് എന്ന ഘടകത്തിന് ക്യാന്‍സറിന്റെ വളര്‍ച്ചയെ പ്രതിരോധിക്കാന്‍ കഴിയുമെന്നാണ് പറയുന്നത്.കാലിഫോര്‍ണിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരാണ് ഈ കണ്ടെത്തലിന് പിന്നിൽ. വെള്ളരിക്കയ്ക്ക് കയ്പ് നല്‍കുന്ന ഘടകമാണ് കുക്കുര്‍ബിറ്റന്‍സ്. കാട്ടുവെള്ളരിയിലാണ് ഇത് ഏറ്റവും കൂടുതല്‍ കാണപ്പെടുന്നത്. കാട്ടു വെള്ളരിയില്‍ കുക്കുര്‍ബിറ്റന്‍സ് ഉത്പാദിപ്പിക്കാന്‍ കാരണമായ ജീന്‍ ഏതാണെന്നും കണ്ടെത്തിയിട്ടുണ്ട്.ആയുര്‍വേദ പ്രകാരം വെള്ളരി വളരെയേറെ ഔഷധഗുണമുള്ള ഒരു പച്ചക്കറിയാണ്. ഇതില്‍ വിറ്റാമിന്‍ സി, ബി-1, ബി-2, പ്രോട്ടീന്‍, ഇരുമ്പ്, പൊട്ടാസ്യം, സള്‍ഫര്‍, ക്ലോറിന്‍, കാത്സ്യം , സോഡിയം എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട്.പുതിയ കണ്ടെത്തല്‍ ക്യാന്‍സര്‍ ചികിത്സാ രംഗത്ത് കൂടുതല്‍ ഉണര്‍വ് നല്‍കുമെന്ന പ്രതീക്ഷയിലാണ് ഗവേഷകർ.
Leave a Reply