Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:13 pm

Menu

Published on December 16, 2014 at 12:36 pm

ഡൽഹി കൂട്ടമാനഭംഗത്തിൻറെ നടുക്കുന്ന ഓർമ്മകൾക്ക് ഇന്ന് രണ്ട് വയസ്സ്

second-death-anniversary-of-nirbhaya

ന്യൂഡല്‍ഹി: ലോകമനസാക്ഷിയെ നടുക്കിയ നിര്‍ഭയ കൂട്ടമാനഭംഗത്തിന്‌ ഇന്നു രണ്ടു വയസ്‌.ദില്ലിയില്‍ ഓടിക്കൊണ്ടിരിക്കുന്ന ബസ്സില്‍ നിന്ന് പീഡനങ്ങള്‍ ഏറ്റുവാങ്ങി പിടഞ്ഞ നിര്‍ഭയയെ ഓര്‍ക്കുമ്പോള്‍ ഇപ്പോഴും മനസ്സില്‍ ഞെട്ടലാണ്. 2012 ഡിസംബര്‍ 16-നായിരുന്നു ഓടിക്കൊണ്ടിരുന്ന ബസില്‍ പാരാമെഡിക്കല്‍ വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിനും പൈശാചിക പീഡനത്തിനും ഇരയാക്കിയത്‌. ഡല്‍ഹിയിലും സിംഗപ്പൂരിലുമായി 13 ദിവസം ജീവനു വേണ്ടി പോരാടിയ പെണ്‍കുട്ടി ഒടുവില്‍ മരണത്തിനു കീഴടങ്ങി. ഡല്‍ഹിയില്‍ എന്നിട്ടും കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല. സുഹൃത്തിനൊപ്പം സിനിമ കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ പെണ്‍കുട്ടിയെയാണ്‌ ആറു പേര്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയത്‌. സ്വകാര്യ ബസിലേക്ക്‌ പ്രതികള്‍ ഇരുവരേയും വിളിച്ചുകയറ്റി. സുഹൃത്തിനെ മര്‍ദ്ദിച്ച്‌ അവശനാക്കിയ ശേഷം പെണ്‍കുട്ടിയെ മാനഭംഗം ചെയ്‌തു. ജനനേന്ദ്രിയത്തില്‍ കമ്പിവടി കുത്തിക്കയറ്റി കുടല്‍മാല വലിച്ചു പുറത്തിടുന്നതടക്കമുള്ള കൊടുംക്രൂരതകള്‍ പിന്നീട്‌ അരങ്ങേറി. വസ്‌ത്രങ്ങള്‍ പോലുമില്ലാതെ ഇരുവരേയും കൊടുംതണുപ്പിലേക്കു വലിച്ചെറിഞ്ഞ പ്രതികള്‍ അഞ്ചാം ദിവസമാണു പിടിയിലായത്‌. പെണ്‍കുട്ടിയെ ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അണുബാധ മൂലം സ്‌ഥിതി മോശമായി. തുടര്‍ന്ന്‌ 26-നു സിംഗപ്പൂരിലെ മൗണ്ട്‌ എലിസബത്ത്‌ ആശുപത്രിയിലേക്ക്‌ മാറ്റി.എന്നാല്‍ 29-നു മരണത്തിനു കീഴടങ്ങി.രാജ്യം അന്നോളം കണ്ടിട്ടില്ലാത്ത പ്രക്ഷോഭക്കൊടുങ്കാറ്റിനാണ്‌ ഡല്‍ഹിയിലെ തെരുവുകള്‍ പിന്നീടു സാക്ഷ്യം വഹിച്ചത്‌. കേസില്‍ പ്രായപൂര്‍ത്തിയാകാത്തയാളുള്‍പ്പടെ ആറു പ്രതികളാണുണ്ടായിരുന്നത്‌. ജനുവരിയില്‍ പ്രതികള്‍ക്കെതിരേ എഫ്‌.ഐ.ആര്‍. സമര്‍പ്പിച്ച്‌ വിചാരണ തുടങ്ങി. മാര്‍ച്ച്‌ 11-ന്‌ കേസിലെ ഒന്നാം പ്രതി രാംസിംഗിനെ തിഹാര്‍ ജയിലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പ്രായപൂര്‍ത്തിയാകാത്ത പ്രതിയെ മൂന്നുവര്‍ഷത്തെ നല്ല നടപ്പിന്‌ ജുവനൈല്‍ കോടതി ശിക്ഷിച്ചു. കഴിഞ്ഞ സെപ്‌റ്റംബറില്‍ കേസിലെ നാലു പ്രതികള്‍ക്കും അതിവേഗ കോടതി വധശിക്ഷ വിധിച്ചു. മാര്‍ച്ചില്‍ ഹൈക്കോടതി ശിക്ഷ ശരിവച്ചെങ്കിലും പ്രതികളുടെ അപ്പീല്‍ പരിഗണിച്ച്‌ കഴിഞ്ഞ ജൂലൈയില്‍ സുപ്രീം കോടതി വധശിക്ഷ സ്‌റ്റേ ചെയ്‌തു.
വന്‍പ്രതിഷേധങ്ങള്‍ക്കു വഴിവച്ച സംഭവത്തിനുശേഷം നിയമങ്ങള്‍ കര്‍ശനമാക്കിയെങ്കിലും ഡല്‍ഹി ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ സ്‌ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കു കുറവില്ല.
നൂറിലധികം മെഴുകുതിരികള്‍ കത്തിച്ചു വച്ച് മരിച്ചവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുമ്പോള്‍ ഇനി ഇങ്ങനെയൊരു ഗതി ഒരു പെണ്‍കുട്ടിക്കും ഉണ്ടാക്കല്ലേ എന്നും മനസ്സുരുകി പ്രാര്‍ത്ഥിക്കാം. അതല്ലാതെ ഒന്നും ചെയ്യാനില്ല.

Loading...

Leave a Reply

Your email address will not be published.

More News