Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 11, 2025 4:13 am

Menu

Published on October 31, 2015 at 12:34 pm

ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിക്കുന്ന മൈക്കിള്‍ ജാക്സണ്‍ന്റെ ഈ ഡാന്‍സിനുപിന്നിലെ രഹസ്യം

secret-behind-michael-jackson-s-gravity-defying-dance

പോപ്പ് രാജാവ് മൈക്കിള്‍ ജാക്‌സണ്‍ന്റെ സംഗീതവും അതിന്റെ അവതരണവും ആരാധകരെ അത്ഭുതപ്പെടുത്തുന്ന ഒരനുഭവം തന്നെയാണ്. .സ്മൂത്ത് ക്രിമിനല്‍സെന്ന ആല്‍ബത്തിലെ ഗുരുത്വാകര്‍ഷണത്തെ തോല്‍പ്പിക്കുന്ന മൈക്കിള്‍ ജാക്സണ്‍ന്റെ സ്റ്റെപ്പ് ഓര്‍മ്മയില്ലേ.ശരീരത്തോട് ബന്ധിച്ച ചരടുകളുടെ സഹായത്തോടെയാണ് ഈ ചലനമെന്നൊക്കെ ഒട്ടനവധി അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു.

ഇപ്പോഴിതാ സത്യം അതിനപ്പുറം അത്ഭുതകരമാണെന്ന് ചില റിപ്പോർട്ടുകൾ.മൈക്കല്‍ ജാക്സണും അദ്ദേഹത്തിന്റെ ടീമും നിര്‍മ്മിച്ച പ്രത്യേക തരത്തിലുള്ള ഷൂവാണത്രെ ഈ ചലനത്തെ സഹായിക്കുന്നത്.

Feature-Image

അതിന്റെ ഹീലില്‍ ചെയ്തിട്ടുള്ള സൂത്രപണികള്‍ ഇങ്ങനെയുള്ള ചലനങ്ങള്‍ക്ക് സഹായിക്കുമത്രെ. ഏതായാലും ഈ ഷൂവിന്റെ പേറ്റന്റ് മൈക്കിള്‍ ജാക്സണും ഡെന്നിസ് ടോപ്കിന്‍സുമായിരുന്നു. ഇപ്പോള്‍ മൈക്കിള്‍ ജാക്സണ്‍ന്റെ ഷൂ ഹാര്‍ഡ് റോക്ക് കഫേയുടെ മോസ്കോ ബ്രാഞ്ചില്‍ പ്രദര്‍ശനത്തിനു വച്ചിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News