Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 9:57 pm

Menu

Published on December 20, 2014 at 10:57 am

ഐ’യുടെ ട്രെയിലറിൽ വിക്രം ഷൂലേസ് കെട്ടുന്നതെങ്ങനെയെന്ന് ആരാധകർ കണ്ടെത്തി

secret-behind-vikrams-shoelace-trick

കഴിഞ്ഞ ദിവസം വിക്രം നായാകനായ ‘ഐ’ എന്ന ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങിയപ്പോൾ അതിനെ കുറിച്ചുള്ള ചർച്ചകളും സജീവമായിരുന്നു. ഈ ട്രെയിലർ കണ്ട എല്ലാവരുടെയും മനസ്സിൽ വിക്രം തന്റെ ഷൂവിന്റെ ലെയ്‌സ് കെട്ടുന്നതെങ്ങനെയെന്നായിരുന്നു. ഗ്രാഫിക്‌സ് സഹായത്തോടെയാണോ ഇത് ചെയ്തതെന്ന് സംവിധായകൻ ഷങ്കറിനോട് ഒരു ആരാധകൻ ചോദിച്ചു. അപ്പോൾ അത് റിയൽ ഷോട്ടായിരുന്നുവെന്നാണ് അദ്ദേഹം മറുപടി നൽകിയത്. എന്നാല്‍ ആരാധകരുടെ കൗതുകം ഒതുങ്ങിയില്ല. അവർ അതിൻറെ രഹസ്യം അന്വേഷിച്ച് കണ്ടെത്തുക തന്നെ ചെയ്തു. വിദേശ രാജ്യങ്ങളിൽ സ്ട്രീറ്റ് മാജിക്കുകാരുടെ സ്ഥിരം നമ്പറായിരുന്നു അത്. ഒരു ഷൂവില്‍ രണ്ട് ലെയ്‌സുകളാണ് ഉപയോഗിക്കുക. ഒന്നിന്റെ നടുവില്‍ നൂല് കെട്ടി ജീന്‍സിലൂടെ അരയില്‍ എത്തിക്കുന്നു. അതില്‍ വലിച്ചാല്‍ ലെയ്‌സ് മുകളിലേക്ക് വരും. ഷൂവില്‍ ഒരു ലെയ്‌സ് കെട്ടി ജീന്‍സിനുള്ളില്‍ ഒളിപ്പിച്ചു വെയ്ക്കുന്നു. ഇനി കാൽ കുലുക്കി ലെയ്‌സ് പുറത്ത് വരുത്തുന്നതിനൊപ്പം ആദ്യത്തെ ലെയ്‌സ് അകത്തേക്ക് വലിക്കുകയും ചെയ്യുക. ഇങ്ങനെയായിരുന്നു ചിത്രത്തിൽ വിക്രം ഷൂലേസ് കെട്ടിയത്.വില്ലൻമാരെ തല്ലാൻ പോകുന്നതിൻറെ തൊട്ട് മുമ്പായിരുന്നു വിക്രമിൻറെ ഈ ഷൂ ലെയ്‌സ് കെട്ടല്‍.



Loading...

Leave a Reply

Your email address will not be published.

More News