Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മനുഷ്യ ശരീരത്തില്‍ പലയിടത്തും പൊതുവെ മറുകുകള്‍ കണ്ടുവരാറുണ്ട്. ശരീരത്തില്‍ യാതൊരു മറുകുകളില്ലാത്തവര്‍ ചുരു്കകമാണ്.
ചിലര്‍ക്കു ജന്മനാ മറുകുകളുണ്ടാകും. ചിലരുടെ ശരീരത്തില്‍ പിന്നീടാണ് ഇവ പ്രത്യക്ഷപ്പെടുക. എന്നാല്‍ ഇത്തരം മറുകുകള്‍ നോക്കി ഒരാളെക്കുറിച്ചു പറയാനാകും. ഇത്തരത്തില്‍ വിശദീകരിയ്ക്കുന്ന ഒരു ശാസ്ത്രശാഖ തന്നെയുണ്ട്. മറുകുകളുടെ വലിപ്പം, ആകൃതി, നിറം, സ്ഥാനം എന്നിവയെല്ലാം വിലയിരുത്തിയാണ് ഇത്തരം കാര്യങ്ങള്‍ വിശദീകരിയ്ക്കുന്നത്.
മൂക്കിനു മുകള്‍ഭാഗത്തായി നെറ്റിക്കു നടു ഭാഗത്തിന് താഴെയായുള്ള മറുകുള്ളവര്‍ ശൃംഗാരസ്വഭാവമുള്ളവരായിരിക്കും. ഒരേ ലിംഗത്തില്‍പ്പെട്ടവരോടും എതിര്‍ ലിംഗത്തില്‍ പെട്ടവരോടും ഇത്തരക്കാര്‍ അടുപ്പം കാണിയ്ക്കുമെന്നാണ് പറയപ്പെടുന്നത്.
മൂക്കിന്‍ തുമ്പിലെ മറുകുകള്‍ ലൈംഗിക സംബന്ധമായ പ്രശ്നങ്ങളെക്കുറിച്ചുള്ള സൂചനകളാണ്. ഇതുകൊണ്ടു തന്നെ പ്രശ്നങ്ങളുണ്ടാകുന്നതും സര്‍വസാധാരണയാണ്. ഇത്തരം മറുകുകള്‍ ബന്ധത്തില്‍ പ്രശ്നങ്ങളുണ്ടാക്കുമെന്നര്‍ത്ഥം.
പുരികത്തിനു താഴെയായാണ് മറുകുകളെങ്കില്‍ ഇത് ബന്ധത്തില്‍ വൈഷമ്യങ്ങള്‍ സൂചിപ്പിക്കുന്നതാണ്. ബന്ധത്തില്‍ വഴക്കുകളും അസ്വാരസ്യങ്ങളുമുണ്ടാകാന്‍ സാധ്യതയേറെയാണ്. ഇത് സ്വാഭാവികമായും അസന്തുഷ്ടിയും പ്രശ്നങ്ങളുമുണ്ടാക്കും.
ചെവിയുടെ പിന്‍ഭാഗത്തുള്ള മറുക് നല്ലൊരു ദാമ്പത്യപങ്കാളിയെ സൂചിപ്പിക്കുന്നു. വീട്ടിലെ കാര്യങ്ങളെല്ലാം കൃത്യമായി അന്വേഷിയ്ക്കുന്ന, ഉത്തരവാദിത്വമുള്ള ഒരാള്‍. സ്ത്രീയുടെ കാര്യത്തിലും ഇതു തന്നെയാണ് കാര്യം.
കണ്ണിന്റെ വശത്തായാണ് മറുകെങ്കില്‍ ഇത് പുരുഷന്റെ കാര്യത്തില്‍ പൗരുഷത്തെ സൂചിപ്പിക്കുന്നു. ഇതുകൊണ്ടുതന്ന വിവാഹശേഷം വഴക്കുകള്‍ക്കുള്ള സാധ്യതയേറെയാണ്. സ്ത്രീയില്‍ ഇതേ ഭാഗത്തുള്ള മറുക് ലൈംഗിക ജീവിതം സന്തോഷകരമായിരിക്കുമെന്നു സൂചന നല്‍കുന്നു.
കഴുത്തില്‍ കോളര്‍ ബോണിന് നടുവിലായാണ് മറുകെങ്കില്‍ ഇത് ശക്തമായ സ്നേഹത്തെ സൂചിപ്പിക്കുന്നതാണ്. പങ്കാളിയുമായുള്ള ബന്ധം വളരെ തീവ്രമായിരിക്കുമെന്നതിന്റെ സൂചനയാണിത്. പങ്കാളിയില്‍ നിന്നും സ്നേഹവും പിന്‍തുണയുമെല്ലാം ലഭിക്കുമെന്നതിന്റെ സൂചനയെന്നു പറയാം.
കയ്യിന്റെ മുകള്‍ഭാഗത്തായി വശത്തു മറുകെങ്കില്‍ നല്ല ബന്ധവും വിവാഹജീവിതവും ഉറപ്പു നല്‍കുന്നു. നല്ല പങ്കാളിയെ ലഭിക്കും. സന്തോഷകരമായ ദാമ്പത്യവുമുണ്ടാകും. അരക്കെട്ടിന്റെ ഒരു വശത്തായുള്ള മറുക് സൗന്ദര്യമുള്ള പങ്കാളിയെ നല്‍കുമെന്നതിന്റെ സൂചനയാണ്.
Leave a Reply