Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
അഘോരികള്‍ എന്ന് കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കും പേടിയാണ്. ഇവരെ കുറിച്ച് അത്രയും പേടിപ്പെടുത്തുന്ന കഥകളാണ് പ്രചരിക്കുന്നത് എന്നതു തന്നെയാണ് കാരണം.
നഗ്‌നമായ ദേഹവും ദേഹം മുഴുവന്‍ ഭസ്മം പൂശി പ്രാകൃത രൂപത്തില്‍ നടക്കുന്നവരാണ് അഘോരികള്‍. നഖവും മുടിയും മുറിക്കാതേയും സന്യാസ രൂപത്തിലാണ് ഇവരുടെ സഞ്ചാരം. പലപ്പോഴും ദുരൂഹത നിറഞ്ഞതാണ് ഇവരുടെ പ്രവൃത്തികള്‍. മനുഷ്യമാംസം ഭക്ഷിക്കുന്നവരും തലയോട്ടിയില്‍ വെള്ളം നിറച്ച് കുടിക്കുന്നവരുമാണിവര്‍. പിന്നെങ്ങനെ പേടിക്കാതിരിക്കും.
അഘോരികള്‍ ശിവനെ ആരാധിക്കുന്നവരാണ്. ഇവര്‍ സ്വയം ദൈവമാണന്ന് കരുതുകയും മാംസാഹാരം ഭക്ഷിക്കുകയും മദ്യപിക്കുകയും ലൈംഗിക സുഖങ്ങള്‍ അനുഭവിക്കുകയും ചെയ്തുകൊണ്ട് എല്ലാതരത്തിലും സംതൃപ്തി നേടാനാണ് ശ്രമിക്കുന്നത്.
ദൈവത്തെ എല്ലാത്തിലും കാണുന്നവരാണ് ഇവര്‍. അതിനാല്‍ മനുഷ്യ രക്തം, വിസര്‍ജ്ജ്യം എന്നിവ ഭക്ഷിക്കുകയും മനുഷ്യന്റെ തലയോട്ടികള്‍ അണിയുകയും ചെയ്യുന്നു.
നരഭോജികളായി ജീവിക്കുന്ന ഇവര്‍ കുതിരയുടേതൊഴികെയുള്ള എല്ലാ മാംസവും ഭക്ഷിക്കുകയും ചെയ്യും. അഘോരമൂര്‍ത്തിയായി ശിവനെ ആരാധിക്കുന്നവരാണ് ഇത്തരക്കാര്‍.
മോക്ഷത്തില്‍ വിശ്വസിക്കുന്നവരാണ് ഇവരെങ്കിലും ഇവരുടെ മാര്‍ഗ്ഗം വ്യത്യസ്തമാണ്. ഏത് സാഹചര്യത്തിലും ഇവര്‍ ജീവിക്കുന്നു. ചുടലക്കളങ്ങളിലിരുന്നാണ് ഇവര്‍ ധ്യാനിക്കുന്നത്. കഞ്ചാവ് വലിക്കുന്നതില്‍ വിശ്വസിക്കുന്നവരാണ് അഘോരികള്‍. പതിവ് ശീലമായ ധ്യാനത്തിന് കൂടുതല്‍ ഏകാഗ്രത നല്‍കാന്‍ ഇത് സാഹായിക്കുമെന്നാണ് അവര്‍ കരുതുന്നത്.
എല്ലായ്പ്പോഴും കഞ്ചാവിന്റെ ലഹരിയിലാണെങ്കിലും എപ്പോഴും വളരെ ശാന്തരായാണ് ഇവര്‍ കാണപ്പെടുക. മയക്ക് മരുന്ന് നല്‍കുന്ന മതിഭ്രമം കൊണ്ട് ഉയര്‍ന്ന ആത്മീയ അനുഭവം ഉണ്ടായതായി ഇവര്‍ക്ക് തോന്നുന്നതും പലപ്പോഴും കഞ്ചാവ് ഉപയോഗിക്കുന്നതിന്റെ ഫലമായാണ്.
അഘോരികളുടെ ഏറ്റവും വൈകൃതമായ ശീലങ്ങളില്‍ ഒന്നാണ് ശവരതി. കാളി ദേവി ലൈംഗികബന്ധത്തിലെ തൃപ്തി ആവശ്യപ്പെടുന്നതിനാല്‍ ഇതിനായി അനുയോജ്യമായ മൃതശരീരം കണ്ടെത്തുകയാണ് ചെയ്യുന്നതെന്നാണ് അവരുടെ അഭിപ്രായം.
ഏറ്റവും മലിനമായതിലും വിശുദ്ധി കണ്ടെത്തുകയാണ് അഘോരികള്‍ ചെയ്യുന്നത്. ഒരു അഘോരി ശവശരീരവുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോഴും മനുഷ്യന്റെ തലച്ചോര്‍ ഭക്ഷിക്കുമ്പോഴും ഈശ്വരനിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നതെങ്കില്‍ അവന്‍ ശരിയായ പാതയിലാണ് എന്നാണ് അവരുടെ വിശ്വാസം.
ആഭിചാര പ്രയോഗങ്ങളിലും അമാനുഷിക ശക്തികളിലും വിശ്വാസമുള്ളവരാണ് ഇവര്‍. ശവരതിയിലേര്‍പ്പെടുന്നത് ഉള്‍പ്പടെ വളരെ മോശമെന്ന് തോന്നിക്കുന്ന പല അനുഷ്ഠാനങ്ങളിലും ഇവര്‍ ഏര്‍പ്പെടുന്നതായി കാണാറുണ്ട്.
ശവശരീരങ്ങള്‍ക്കിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് പോലെയുള്ള ഇത്തരം അനുഷ്ഠാനങ്ങള്‍ അമാനുഷിക ശക്തികളെ ഉയര്‍ത്താന്‍ സഹായിക്കും എന്നാണ് അവരുടെ വിശ്വാസം. അതിനാല്‍ രാത്രിയില്‍ അഘോര സന്യസികള്‍ ശ്മശാനങ്ങളില്‍ എത്തി ഇത്തരം അനുഷ്ഠാനങ്ങളില്‍ ഏര്‍പ്പെടാറുണ്ട്.
അഘോരി സ്ത്രീകള്‍ ചിതാഭസ്മം പൂശി മന്ത്രങ്ങള്‍ ഉച്ചരിച്ചും പെരുമ്പറ കൊട്ടിയും ആഗ്രഹ പൂര്‍ത്തീകരണം നടത്തും. ആര്‍ത്തവ കാലത്തും സ്ത്രീകള്‍ ഇത്തരം പ്രവര്‍ത്തികളില്‍ ഏര്‍പ്പെടണമെന്നത് നിര്‍ബന്ധമാണ്.
നേര്‍ത്ത ചണ വസ്ത്രം മാത്രം ധരിച്ചും അല്ലെങ്കില്‍ ശരീരം നിറയെ ചിതയില്‍ നിന്നുള്ള ഭസ്മം മാത്രം പൂശി നഗ്നരായും അവര്‍ നടക്കാറുണ്ട്. ജീവന്റെ പ്രധാന ഘടകങ്ങള്‍ ചേര്‍ത്ത് നിര്‍മ്മിക്കപ്പെടുന്ന ഭസ്മം സകല രോഗങ്ങളില്‍ നിന്നും സംരക്ഷിക്കുമെന്നാണ് അഘോരികളുടെ വിശ്വാസം. ഭഗവാന്‍ ശിവന് തുല്യമായി ദേഹം മുഴുവന്‍ ഭസ്മം ധരിച്ച് നടക്കുന്നവരാണിവര്‍.
തലയോട്ടി ആഭരണമായാണ് അഘോരികള്‍ അണിയുന്നത് ജലസമാധിയടയുന്ന സന്യാസിമാരുടെ ഒഴുകി നടക്കുന്ന ശവശരീരങ്ങളില്‍ നിന്നാണ് അവര്‍ക്കിത് ലഭിക്കുന്നത്. അവര്‍ ഈ തലയോട്ടികള്‍ മദ്യം ഒഴിച്ച് കുടിക്കാനും ഭക്ഷണം കഴിക്കാനും ഉള്ള പാത്രമായും ഭിക്ഷാടനത്തിനുള്ള പാത്രമായും ഉപയോഗിക്കാറുണ്ട്.
ശുദ്ധിയ്ക്കും അശുദ്ധിയ്ക്കും വൃത്തിക്കും വൃത്തികേടനും പുണ്യത്തിനും പാപത്തിനും ഇടയിലുള്ള നിയമങ്ങള്‍ ലംഘിക്കുന്നതിലൂടെ വേദനകളെ ശമിപ്പിക്കാനും ആശ്വാസം നല്‍കാനും കഴിയുന്ന അമാനുഷിക ശക്തികള്‍ നേടാന്‍ കഴിയുമെന്നാണ് അവരുടെ വിശ്വാസം. എല്ലാവരും ഉറങ്ങിക്കഴിഞ്ഞ് രാത്രികളില്‍ ശ്മശാനങ്ങളുടെ ഏകാന്തതയില്‍ ധ്യാനിച്ചിരിക്കുന്നത് ഇവരുടെ പതിവാണ്.
Leave a Reply