Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 20, 2024 3:22 pm

Menu

Published on October 6, 2014 at 8:17 pm

കോഴിക്കോട് ആർ.പി മാളിൽ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദനമേറ്റു മരിച്ചു

security-officer-of-film-city-beaten-to-death-at-kozhikode-rp-mall

കോഴിക്കോട്: കോഴിക്കോട് ആര്‍.പി മാളിലെ മള്‍ട്ടി പ്ളക്‌സ് തീയേറ്ററില്‍ സെക്യൂരിറ്റി ജീവനക്കാരൻ മർദ്ദനമേറ്റു മരിച്ചു. സെക്യൂരിറ്റി ജീവനക്കാരനായ സത്യരാജ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ രണ്ടു പേരെ നടക്കാവ് പോലീസ് കസ്റ്റഡിയിലെടുത്തു. സര്‍ജാസ്, അജ്മല്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇതില്‍ ഒരാള്‍ ആര്‍പി മാളില്‍തന്നെ കട നടത്തുന്നയാളാണെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. അജ്മൽ കോഴിക്കോട് ഒളവണ്ണ സ്വദേശിയാണ്.
ഉച്ചക്ക് 12.45 നുള്ള ഷോയുടെ സിനിമാ ടിക്കറ്റുമായി മൂന്നു മണിക്കുള്ള ഷോയ്ക്ക് കയറാന്‍ ശ്രമിച്ചതാണ് വാക്കേറ്റത്തിലും പിന്നീട് സംഘര്‍ഷത്തിലും കലാശിച്ചത്. കൗണ്ടറില്‍ ടിക്കറ്റ് വിതരണം ചെയ്യുന്നയാളാണ് പരിക്കേറ്റ വിബിന്‍. അക്രമിസംഘം വിബിനെയും സഹപ്രവര്‍ത്തകന്‍ നിധീഷിനെയും ക്രൂരമായി മര്‍ദിക്കുന്നത് കണ്ട് സെക്യൂരിറ്റി ജീവനക്കാരനായ സത്യപ്രകാശ് സംഭവത്തില്‍ ഇടപെടുകയായിരുന്നു. ഇതോടെ ഇയാള്‍ക്കും മര്‍ദനമേൽക്കുകയായിരുന്നു. മര്‍ദനമേറ്റ് കുഴഞ്ഞു വീണ ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ മറ്റു രണ്ടു സെക്യൂരിറ്റി ജീവനക്കാർക്കും മര്‍ദ്ദനമേറ്റു. മര്‍ദനമേറ്റ ജീവനക്കാരായ വിബിന്‍, നിധീഷ് എന്നിവരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ വിവരങ്ങള്‍ ഒന്നും തന്നെ ലഭ്യമല്ല.

Loading...

Leave a Reply

Your email address will not be published.

More News