Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഐ.വി ശശിയുടെ എക്കാലത്തെയും വലിയ ഹിറ്റ് ചിത്രങ്ങളില്‍ ഒഴിവാക്കാനാകാത്ത ഒരു പേരാണ് ദേവാസുരം. രഞ്ജിത്തിന്റെ തിരക്കഥയില്‍ മോഹന്‍ലാലും, രേവതിയും നെടുമുടി വേണുവുമെല്ലാം തകര്‍ത്തഭിനയിച്ച ചിത്രം ബോക്‌സ് ഓഫീസ് ഹിറ്റുകൂടിയായിരുന്നു.
എന്നാല്‍ ദേവാസുരം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രം പിറവിയെടുക്കാന്‍ കാരണക്കാരിയായത് നടി സീമയായിരുന്നു. ഒരു ചാനല്‍ പരിപാടിയില്‍ സംവിധായകന്‍ ഐ.വി ശശി തന്നെയായിരുന്നു ഇക്കാര്യം വെളിപ്പെടുത്തിയത്.
കള്ളനും പോലീസും എന്ന പരാജയപ്പെട്ട ചിത്രം കഴിഞ്ഞു സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയായിരുന്നു അനുഗ്രഹ വി.ബി.കെ മേനോന്‍. ആയിടക്കാണ് തിരക്കഥാകൃത്ത് രഞ്ജിത് ദേവാസുരത്തിന്റെ കഥ പറയാനെത്തുന്നത്. കഥ പറഞ്ഞു തീരുന്നതുവരെ നടന്‍ മുരളിയായിരുന്നു ഐ.വി ശശിയുടെ മനസ്സില്‍. എന്നാല്‍ കഥ കേട്ടയുടന്‍ മേനോന്‍ ഇത് മോഹന്‍ലാല്‍ ചെയ്യേണ്ട സിനിമയാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു.
രണ്ടു കൊല്ലത്തേക്ക് ഡേറ്റ് ഇല്ലെന്നു പറഞ്ഞ മോഹന്‍ലാലും ഈ കഥ കേട്ടയുടന്‍ രണ്ടു സിനിമകള്‍ മാറ്റിവെച്ചു തന്റെ ഡേറ്റ് നല്‍കി. പിന്നെ പണമായിരുന്നു പ്രശ്നം. അപ്പോഴാണ് സീമ മുന്നോട്ടു വന്നത്. സാമ്പത്തികമായി തകര്‍ന്നു നില്‍ക്കുകയായിരുന്ന നിര്‍മ്മാതാവിന് ദേവാസുരം തുടങ്ങുവാനുള്ള പണം നല്‍കിയത് സീമയാണ്.
Leave a Reply