Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 25, 2024 12:48 am

Menu

Published on December 23, 2014 at 4:25 pm

‘സെൽഫി’ ഒരു മാനസിക രോഗം

selfie-a-mental-disorder-says-american-psychological-association

ലോകം മുഴുവൻ സെൽഫി തരംഗമായിരിക്കുകയാണ്. സെലിബ്രറ്റികള്‍ മുതല്‍ അതി സാധാരണക്കാരന്‍ വരെ ഇന്ന് സെല്‍ഫി ഭ്രമത്തിലാണ്. എന്നാൽ ‘സെല്‍ഫി’ എടുക്കുന്നത് ഒരു തരം മാനസിക രോഗമാണെന്നാണ് അമേരിക്കയിലെ സൈക്യാട്രിക്കുകൾ പറയുന്നത്.  ചിക്കാഗോയില്‍ നടന്ന വാര്‍ഷിക ഡയറക്ടര്‍ ബോര്‍ഡ് മീറ്റിങ്ങില്‍ ആണ് അമേരിക്കാന്‍ സൈക്യാട്രിക്ക് അസോസിയേഷന്‍ (എ.പി.എ) ഇക്കാര്യം സ്ഥിതീകരിച്ചിരിക്കുന്നത്. ‘സെല്‍ഫിറ്റിസ്’ എന്നാണ് ഈ അസുഖത്തിന് ഇവർ നൽകിയിരിക്കുന്ന പേര്.അമിതമായി സെൽഫി എടുക്കുന്നത് മൂലം    ആ വ്യക്തിയ്ക്ക് നഷ്ടമാകുന്നത് ആത്മാവിശ്വാസവും വ്യക്തിബന്ധങ്ങളുമായി അടുപ്പക്കുറവും ആണ്.

സെല്‍ഫിറ്റിസ് പ്രധാനമായും മൂന്ന് തരത്തിലാണുള്ളത്.

ബോര്‍ഡര്‍ ലൈന്‍ സെല്‍ഫിറ്റിസ്:
ഒരു ദിവസം മൂന്നു പ്രാവശ്യത്തില്‍ അധികം സെല്‍ഫി എടുക്കുകയും അവ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യാതിരിക്കുക.

അക്യൂട്ട് സെല്‍ഫിറ്റിസ്:
ഒരു ദിവസം മൂന്നു പ്രാവശ്യത്തില്‍ അധികം സെല്‍ഫി എടുക്കുകയും അവയെല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക.

ക്രോണിക്ക് സെല്‍ഫിറ്റിസ്:
ഒരു ദിവസം ആറു തവണയില്‍ അധികം സെല്‍ഫി എടുക്കുകയും അവ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുക.
നിലവിൽ ഈ അസുഖത്തിന് ചികിത്സകൾ ഒന്നും തന്നെയില്ല എന്നാണ് ഇവർ പറയുന്നത്. കോണ്‍ഗിറ്റീവ് ബിഹെവിയയർ തെറാപ്പി  (CBT) ചെയ്യുക എന്നതാണ് അസുഖത്തിനുള്ള താൽക്കാലിക പ്രതിവിധി.

Loading...

Leave a Reply

Your email address will not be published.

More News