Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 25, 2024 5:20 pm

Menu

Published on June 21, 2016 at 3:43 pm

സ്മാർട്ട് ഫോൺ ഉപയോഗിച്ച് സെൽഫിക്ക് പോസ് ചെയ്യും മുൻപ് ഇതൊന്ന് വായിക്കുക…

selfies-may-damage-your-skin-cause-wrinkles

നിങ്ങള്‍ അമിത സെല്‍ഫി ഭ്രമം പുലര്‍ത്തുന്നവരാണോ..? ആണെങ്കില്‍ ഇതാ നിങ്ങളെ ഒരു വലിയ അപകടം കാത്തിരിക്കുന്നു.സ്മാര്‍ട്ട് ഫോണില്‍ നിന്നുണ്ടാകുന്ന റേഡിയേഷനും നിരന്തരം ഫോണില്‍ നിന്നേല്‍ക്കുന്ന വെളിച്ചവും മുഖത്ത് ചുളിവുകള്‍ വരുത്തുമെന്നും പ്രായം വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കുമെന്നാണ് ഡോക്ടര്‍മാര്‍ നല്‍കുന്ന മുന്നറിയിപ്പ്.സ്മാര്‍ട്ട് ഫോണ്‍ പിടിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്ന ഭാഗത്താണ് മുഖത്ത് ഏറ്റവുമധികം ക്ഷതം സംഭവിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ വലതു കയ്യില്‍ പിടിക്കുന്നവരില്‍ മുഖത്തിന്റെ വലതുഭാഗത്തും ഇടതു കയ്യില്‍ പിടിച്ച് സെല്‍ഫിക്ക് പോസ് ചെയ്യുന്നവരില്‍ ഇടതുഭാഗത്തുമാണ് ഇതിന്റെ പാര്‍ശ്വഫലങ്ങള്‍ ദൃശ്യമാകുക.ബ്രിട്ടനിലെ ലിനിയ സ്‌കിന്‍ ക്ലിനിക്കിലാണ് ഇതുസംബന്ധിച്ച  പഠനം  നടന്നിട്ടുള്ളത്. പ്രതിദിനം നിരവധി സെല്‍ഫികള്‍ക്ക് പോസ് ചെയ്യുന്നവരും സെല്‍ഫി ആസക്തി ബാധിച്ചവരമായവര്‍ക്ക് സ്മാര്‍ട്ട്‌ഫോണില്‍ നിന്ന് പുറത്തുവരുന്ന ഇളം നീലനിറത്തിലുള്ള വെളിച്ചമേറ്റ് ത്വക്കിന് ക്ഷതമേല്‍ക്കുമെന്നും ഇവർ പറയുന്നു. മൊബൈല്‍ഫോണുകളില്‍ നിന്ന് പുറത്തുവരുന്ന ഇലക്ട്രോ മാഗ്നറ്റിക് റേഡിയേഷന്‍ ഡിഎന്‍എയില്‍ തകരാറുണ്ടാക്കുമെന്നും ഇതുവഴിയാണ് സെല്‍ഫി ആസക്തിയുള്ളവരില്‍ പ്രായം വര്‍ദ്ധിക്കുന്നതെന്നും വിദഗ്ദര്‍ നേരത്ത തന്നെ വ്യക്തമാക്കിക്കഴിഞ്ഞതാണ്. ത്വക്കിനേല്‍ക്കുന്ന തകരാറുകള്‍ സ്വയം നികത്താനുള്ള കോശങ്ങളുടെ ശരീരത്തിന്റെ കഴിവിനെ ഇല്ലാതാക്കി ശരീരത്തില്‍ ചുളിവുകളുണ്ടാവുന്നതിലേക്ക് നയിക്കുമെന്നാണ് കണ്ടെത്തല്‍.

Loading...

Leave a Reply

Your email address will not be published.

More News