Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: തകർച്ചയ്ക്ക് ശേഷം ഇന്ത്യൻ ഓഹരി വിപണിയിൽ ഉണർവ്. ചൊവ്വാഴ്ച ഇന്ത്യന്‍ വിപണികള്‍ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 309 പോയന്‍റ് ഉയര്‍ന്ന് 26051ലും ദേശീയ സൂചികയായ നിഫ്റ്റി 96 പോയന്‍റ് ഉയര്‍ന്ന് 7,905 ലും എത്തി. രൂപയുടെ മൂല്യത്തിലും നേരിയ വര്‍ധന ഉണ്ടായിട്ടുണ്ട്. 66.39 രൂപയാണ് വിനിമയ നിരക്ക്.സാമ്പത്തികപ്രതിസന്ധി കാരണം ചൈനയിലെ ഓഹരി വിപണിയിലെ തകര്‍ച്ച ഇന്ത്യന്‍ ഓഹരി വിപണിയെയും ബാധിച്ചിരുന്നു. . ഇന്നലെ വ്യാപാരം അവസാനിപ്പിക്കുമ്പോൾ സെൻസെക്‌സ് 1,624.51 പോയിന്റ് ഇടിഞ്ഞ് 25,741.56ൽ എത്തിയിരുന്നു.
Leave a Reply