Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ദില്ലി : അഭിനയം പഠിക്കാനെത്തിയ പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച പ്രമുഖ സീരിയൽ നടന്‍ അറസ്റ്റിൽ .ടി വി സീരിയല്‍ നടനായ സുശീല്‍ മാന്‍ (27) ആണ് പോലീസിന്റെ പിടിയിലായത്. പെണ്‍ക്കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് ചെയ്തത്. എസ് എം സിനി ആന്‍ഡ് ടി വി ആക്ടിംഗ് അക്കാദമിയില്‍ അഭിനയം പഠിക്കുന്ന പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്നാണ് ഇയാളെ പോലീസ് അറസ്റ്റ് ചെയ്തത്. ഏകദേശം അഞ്ച് മാസത്തോളമായി അദ്ധ്യാപകനായ സുശീല്‍ മാന്‍ തന്നെ പീഡിപ്പിക്കുകയാണ് എന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. സംഭവം പുറത്താരോടെങ്കിലും പറഞ്ഞാല്‍ ഗുരുതരമായ പ്രശ്നങ്ങൾ അനുഭവിക്കേണ്ടി വരുമെന്ന് ഇയാള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പേടി കാരണം കുട്ടി വിവരം ആരോടും പറയാതെ കഴിയുകയായിരുന്നു. ക്ലാസെടുക്കുന്നതിനിടെ ഉപദ്രവം ഏറിയതോടെയാണ് പെണ്‍കുട്ടി പരാതിയുമായി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കിയത് .ഔട്ടര്‍ ദില്ലിയിലെ രോഹിണിയില്‍ എസ് എം സിനി ആന്‍ഡ് ടി വി ആക്ടിംഗ് അക്കാദമി നടത്തുകയാണ് സുശീല്‍ മാന്‍.നൂറിലധികം കുട്ടികള്‍ ഇയാളുടെ ആക്ടിംഗ് സ്‌കൂളില്‍ പഠിക്കുന്നുണ്ട്. മറ്റു കുട്ടികളാരും ഇയാള്‍ക്കെതിരെ പരാതി പറഞ്ഞതായി റിപ്പോര്‍ട്ടില്ല.സഹാറ വണ്‍ ചാനലിലെ മാതാ കി ചൗക്കി, ജയ് ജയ് ബജ്രംഗബലി, ഗണേഷ് ലീല, ലൈഫ് ഓക്കെയിലെ ദേവോ കേ ദേവ് മഹാദേവ്, സ്റ്റാര്‍ പ്ലസിലെ ദിയ ഔര്‍ ബേട്ടീ ഹം തുടങ്ങിയ സീരിയലുകളിൽ സുശീല്‍ മാന്‍ അഭിനയിച്ചിട്ടുണ്ട്.
Leave a Reply