Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം: സ്ത്രീകള്‍ക്ക് നേരെ അപമര്യാദയായി പെരുമാറിയ സീരിയല്‍ നടന്‍ അറസ്റ്റില്‍. പ്രമുഖ സിനിമാ സീരിയല്‍ താരം മണികണ്ഠനാണ് അറസ്റ്റിലായത്. സ്ത്രീകള്‍ക്കുനേരെ അശ്ലീല ആഗ്യം കാണിച്ചതിനാണ് ഇയാളെ പിടികൂടിയത്. തിങ്കളാഴ്ച രാത്രി തൃപ്രയാര്‍ തെക്കേ ആല്‍മാവ് ഭാഗത്താണ് സംഭവം നടന്നത്.ഇവിടെയുള്ള വീടുകള്‍ക്കടുത്തെത്തി ഇയാള്‍ സ്ത്രീകള്‍ക്കുനേരെ അശ്ലീല ആഗ്യം കാണിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് നാട്ടുകാര്‍ ഇയാളെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു. നേരത്തെ വനിത ഹോസ്റ്റലിന് മുന്നില്‍ നഗ്നതാ പ്രദര്‍ശം നടത്തിയതിനെ തുടര്‍ന്ന് മണികണ്ഠനെ അറസ്റ്റ് ചെയ്തിരുന്നു. നിരവധി സീരിയലുകളില്‍ വൃദ്ധന്റെ വേഷം കൈകാര്യം ചെയ്ത് പ്രശസ്തനാണ് മണികണ്ഠന്‍. ചില സിനികളിലും അഭിനയിച്ചിട്ടുണ്ട്.
Leave a Reply