Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 11, 2025 9:13 am

Menu

Published on October 17, 2014 at 5:18 pm

ലോകത്തിലെ ഏറ്റവും ഭീകരനായ കൊലയാളി പിടിയിൽ ; 26കാരന്‍ കൊലപ്പെടുത്തിയത് 39 പേരെ

serial-killer-aged-just-26-who-has-confessed-to-39-murders

26 വയസിനുള്ളില്‍ 39 കൊലനടത്തിയ യുവാവ്  പിടിയില്‍.തിയാഗോ ഹെന്‍ട്രിക്ക് ഗോമസ് എന്നാണ് പോലീസ് പിടിയിലായത്.ഇയാളുടെ ഇരകളില്‍ 16 പേര്‍ സ്ത്രീകളാണ്. പിന്നെ തെരുവില്‍ ജീവിക്കുന്നവരും മൂന്നാം ലിംഗക്കാരും.14 വയസ്സുള്ള ഒരു പെണ്‍കുട്ടിയാണ് ഇയാളുടെ ഏറ്റവും പ്രായം കുറഞ്ഞ ഇര. ഈ കേസിലെ അന്വേഷണമാണ് ഗോയണിയ പോലീസിനെ ഇയാളുടെ കൊടും ക്രൂരകൃത്യത്തിലേക്ക് എത്തിച്ചത്.സ്വന്തം അമ്മയോടപ്പം സാധാരണ ജീവിതമാണ് ഗോയസ് സംസ്ഥാന തലസ്ഥാനമായ ഗോയണിയയില്‍ ഇയാള്‍ നയിച്ചിരുന്നത്. ഇയാള്‍ ഇത്രയും ക്രൂരനായിരുന്നു എന്നത് അയല്‍ക്കാരെയും ഞെട്ടിച്ചിട്ടുണ്ട്. ചുറ്റികയും മറ്റും അടങ്ങുന്ന ഇയാളുടെ കില്ലിങ്ങ് കിറ്റും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്ഒരു സിസിടിവി ദൃശ്യത്തിലും ഇയാളുടെ കൊലപാതകം പെട്ടിട്ടുണ്ട്. കണ്ടാല്‍ കൊള്ളയടിക്കാന്‍ ആണെങ്കിലും ബെക്കില്‍ വന്ന ഒരാളെ വെടിവെച്ചിട്ട് ഒന്നും എടുക്കാതെ ഇയാള്‍ പോയത് അന്ന് ഈ ദൃശ്യം കണ്ട പോലീസിനെയും കുഴക്കിയിരുന്നു. അതേ സമയം തന്നിക്ക് ദേഷ്യം വരുന്ന എന്തിനെയും കൊല്ലാറുണ്ടെന്നാണ് ഇയാള്‍ പോലീസിന് നല്‍കിയ മൊഴി.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News