Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 10, 2026 11:54 pm

Menu

Published on September 5, 2015 at 12:03 pm

ഫുട്‌ബോളില്‍ ചുവപ്പും മഞ്ഞയും മാത്രമല്ല ഇനി ഗ്രീന്‍ കാര്‍ഡും

serie-b-is-introducing-green-cards-to-encourage-fair-play-and-good-behaviour

മിലാന്‍:  ഫുട്‌ബോളില്‍ ചുവപ്പു കാര്‍ഡും മഞ്ഞക്കാര്‍ഡും മാത്രമല്ല ഇനിമുതല്‍ പച്ചക്കാര്‍ഡും ഉണ്ടാകും.ഗ്രൗണ്ടില്‍ മികച്ച സ്‌പോര്‍ട്‌സ്മാന്‍ഷിപ്പ് കാഴ്ച്ചവെക്കുന്ന കളിക്കാരനെയായിരിക്കും റഫറി ഗ്രീന്‍ കാര്‍ഡ് നല്‍കുക.ഇറ്റാലിയന്‍ സീരി ബിയിലാണ് ഗ്രീന്‍ കാര്‍ഡ് ആദ്യമായി അവതരിപ്പിക്കുന്നത്.എതിര്‍ ടീം കളിക്കാരന്‍ പരിക്കേറ്റ് വീണു കിടക്കുമ്പോള്‍ റഫറിയുടെ ശ്രദ്ധക്ഷണിക്കല്‍, എതിര്‍ടീം കളിക്കാരന്റെ ചെറിയ ഫൗളിന് വലിയ ഡൈവ് നടത്തിയശേഷം എഴുന്നേറ്റു നിന്ന് തെറ്റ് സമ്മതിക്കുക തുടങ്ങിയവയ്‌ക്കൊക്കെ ഗ്രീന്‍ കാര്‍ഡ് ലഭിക്കാന്‍ അര്‍ഹതയുണ്ട്.കൂടുതല്‍ ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്ന കളിക്കാരെ സീസണൊടുവില്‍ മാന്യരായ പട്ടികയില്‍ ഉള്‍പ്പെടുത്തു. ഗ്രീന്‍ കാര്‍ഡ് സമ്പ്രദായം മാന്യമായ കളി ഉറപ്പുവരുത്തുമെന്ന പ്രതീക്ഷയിലാണ് ഇറ്റാലിയന്‍ ഫുട്‌ബോള്‍ അധികൃതര്‍. ഇറ്റാലിയന്‍ യൂത്ത് ലീഗില്‍ ഗ്രീന്‍ കാര്‍ഡ് വിജയകരമായതിനെത്തുടര്‍ന്നാണ് ഈ മാസം അവസാനത്തോടെ ബി ഡിവിഷന്‍ ലീഗിലും ഇത് നടപ്പാക്കുന്നത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News