Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: വിദേശ രാജ്യങ്ങളില്‍ വന്‍ പ്രചാരമുള്ള സെക്‌സ് ടോയ്‌സുകള്‍ക്ക് ഇന്ത്യയിലും ഒട്ടനവധി ആവശ്യക്കാരുണ്ടെന്ന വെളിപ്പെടുത്തലുമായി പുതിയ കണക്കുകള്‍. സെക്‌സ് ടോയ്സ് വില്‍പനയുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ സംസ്ഥാനങ്ങളുടെയും നഗരങ്ങളുടെ പട്ടിക പുറത്തുവന്നിരിക്കുന്നു. സെക്‌സ് ടോയ്‌സ് ഓണ്‍ലൈന്‍ വില്‍പ്പനയിലെ പ്രമുഖരായ ദാറ്റ്‌സ് പേഴ്‌സണല്‍ ഡോട്ട് കോമിന്റെ വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്.
റിപ്പോര്‍ട്ട് പ്രകാരം ഏറ്റവും കൂടുതല്‍ സെക്‌സ് ടോയ്‌സ് വാങ്ങുന്നവര്‍ മഹാരാഷ്ട്രയിലാണ്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഒന്നാമത് മഹാരാഷ്ട്ര ആയപ്പോള്‍ നഗരങ്ങളില്‍ ഒന്നാമത് മുംബൈയുമാണ്. സംസ്ഥാനങ്ങളുടെ പട്ടികയില്‍ കര്‍ണാടക രണ്ടാം സ്ഥാനത്തും ബംഗാള്‍ മൂന്നാമതും തമിഴ്‌നാട് നാലാമതും ആന്ധ്രാപ്രദേശ് അഞ്ചാമതുമാണ്. ഗുജറാത്ത്, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് യഥാക്രമം ആറ്, ഏഴ്, എട്ട് സ്ഥാനങ്ങളില്‍ തൊട്ടുപിറകിലായി വരുന്നു. നഗരങ്ങളില്‍ മുംബൈയ്ക്ക് പിറകിലായി ന്യൂഡല്‍ഹി, ബംഗളുരു, ചെന്നൈ, കൊല്‍ക്കത്ത എന്നീ നഗരങ്ങളാണ് ആദ്യത്തെ അഞ്ചു സ്ഥാനങ്ങളിലുള്ളത്. ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് എന്നീ നഗരങ്ങള്‍ തൊട്ടു പിറകെയുമുണ്ട്.
ടയര്‍-2 നഗരങ്ങളുടെ പട്ടികയില്‍ കേരളത്തില്‍നിന്ന് കൊച്ചി മാത്രം ഇടംപിടിച്ചിട്ടുണ്ട്. കൊച്ചിക്ക് ആറാം സ്ഥാനമാണ് ഉള്ളത്. നോയിഡ, ലക്‌നൗ എന്നീ നഗരങ്ങളാണ് ഈ പട്ടികയില്‍ മുന്നിലായുള്ളത്. ജയ്പൂര്‍, ഗുര്‍ഗാവണ്‍, ചണ്ഡിഗഢ് എന്നീ നഗരങ്ങളാണ് പട്ടികയിലെ ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളത്. ഈ നഗരങ്ങളിളിലൊക്കെ സെക്‌സ് ടോയ്‌സ് വില്‍പന കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ മാത്രം 25 ശതമാനത്തിലേറെ വര്‍ദ്ധിച്ചിട്ടുണ്ടെന്നു കൂടെ ദാറ്റ്‌സ് പേഴ്‌സണല്‍ വെബ്‌സൈറ്റ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
Leave a Reply