Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കോഴിക്കോട്: എസ്എഫ് ഐ ഇന്ന് സംസ്ഥാന വ്യാപകമായി പഠിപ്പു മുടക്കുന്നു. തിങ്കളാഴ്ച രാവിലെ തേഞ്ഞിപ്പാലത്ത് നടന്ന എസ്.എഫ്.ഐ മാര്‍ച്ചിന് നേരെയുണ്ടായ പോലീസ് നടപടയില്‍ പ്രതിഷേധിച്ചാണിത്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്‌ഐ നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് നടത്തിയ അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് പഠിപ്പു മുടക്ക്. കണ്ണൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലറെ പുറത്താക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് എസ്എഫ്ഐയുടെ ആഭിമുഖ്യത്തില്‍ മാങ്ങാട്ടുപറമ്പ് യൂണിവേര്‍സിറ്റി ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തിയിരുന്നു.സമരക്കാരെ തടഞ്ഞ പോലീസിന് നേരെ പ്രവര്‍ത്തകര്‍ കല്ലെറിഞ്ഞു. ഇതേത്തുടര്‍ന്ന് പോലീസ് ലാത്തി വീശുകയും . എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി ടി പി ബിനീഷിനുള്‍പ്പടെ നിരവധി പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും പരിക്കേല്‍ക്കുകയും ചെയ്തു. വിസി അധികശമ്പളം പറ്റുന്നു എന്നാരോപിച്ചായിരുന്നു പ്രതിഷേധം നടത്തിയിരുന്നത്.
Leave a Reply