Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സിനിമയ്ക്കുള്ളിലും പുറത്തും ഷാരൂഖും കാജലും നല്ല സുഹൃത്തുക്കളാണെന്ന് അറിയാത്ത ബോളിവുഡ് ആരാധകര്‍ ഒരുപക്ഷെ ഉണ്ടാവില്ല. കാജലിന്റെ ഭര്‍ത്താവ് അജയ് ദേവ് ഗണ്‍ പക്ഷേ ഷാരൂഖിനെ അത്ര നല്ല സുഹൃത്തായി പരിഗണിക്കുന്നില്ല.തങ്ങള്‍ സുഹൃത്തുക്കളല്ലെന്ന് അജയ്‌ദേവ് ഗണ്‍ വ്യക്തമാക്കി.
അടുത്തിടെ ഇരുവരും ഒരുമിച്ചിരുന്ന് ആഹാരം കഴിക്കുന്നതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇരുവരും തമ്മില്‍ മറ്റൊരു സൗഹൃദം ഉടലെടുക്കുന്നതിന്റെ സൂചനയായി ആരാധകരെല്ലാം അത് ആഘോഷമാക്കിയിരുന്നു.എന്നാല്‍ ഇതെല്ലാം പാടെ നിഷേധിച്ച അജയ് ദേവ് ഗണ്‍ തങ്ങള്‍ സുഹൃത്തുക്കള്‍ അല്ലെന്ന് വ്യക്തമാക്കി. ഒരേ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ എന്നതിനപ്പുറത്ത് ഷാരൂഖുമായി തനിക്ക് ബന്ധമില്ല.എല്ലാ സൃഹൃത്തുക്കളെയും പോലെ തങ്ങള്‍ പതിവായി കാണുന്നവരുമല്ല. ഇത് സാധാരണ സംഭവം മാത്രമാണെന്നും രണ്ടു സഹപ്രവര്‍ത്തകര്‍ കണ്ടുമുട്ടുന്നു അത്രമാത്രമെന്നും അജയ്‌ദേവ്ഗണ്‍ കൂട്ടിച്ചേർത്തു
–
–
2012 ല്‍ ജബ് തക് ഹൈ ജാന്‍, സര്‍ദാര്‍ എന്നീ സിനിമകള്‍ക്കായി ഇരുവരും പ്രദര്‍ശന വേദി കിട്ടാന്‍ വേണ്ടി കലഹിച്ചതും അജയ് ഓര്‍മ്മിച്ചു. അത് മാധ്യമങ്ങള്‍ പറഞ്ഞത് പോലെ ഷാരൂഖും അജയ് ദേവ് ഗണും തമ്മിലുള്ള യുദ്ധമായിരുന്നില്ല. മറിച്ച് അജയ്‌ദേവ് ഗണ്‍ ഫിലിംസും യാഷ് രാജ് ഫിലിംസും തമ്മിലുള്ള പ്രശ്‌നമായിരുന്നു.ഇക്കാര്യത്തില്‍ തനിക്ക് ആദിത്യ ചോപ്രയുമായി പോലും വഴക്കില്ല. രണ്ടുപേരും അന്ന് തര്‍ക്കിച്ചത് അവരവരുടെ ഉല്‍പ്പന്നത്തിന് വേണ്ടിയായിരുന്നു. ഒട്ടേറെ പണവും അദ്ധ്വാനവും നിക്ഷേപിക്കുന്നതാണ് സിനിമകള്‍. വന്‍ തുകയാണ് ഓരോരുത്തരും സിനിമയ്ക്കായി ചെലവഴിച്ചിട്ടുള്ളത്. അതിന് വേണ്ടിയായിരുന്നു തര്‍ക്കം. ബള്‍ഗേറിയയിലായിരുന്നു അടുത്തിടെ ഷാരൂഖും അജയ്യും കണ്ടുമുട്ടിയത്.
Leave a Reply