Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഷാരൂഖ് ഖാനെ മുംബൈ പോലീസ് അറസ്റ്റ് ചെയ്തു. സിനിമാ നടന്‍ ഷാരൂഖ് ഖാൻറെ കാര്യമല്ല ഇവിടെ പറഞ്ഞത്… . പതിനെട്ടുകാരനായ യുവകള്ളനെയാണ് മൊബൈല്‍ ഫോണ്‍ മോഷ്ടിച്ചതിന് മുംബൈ പോലീസ് പിടികൂടിയത്. മല്‍വാനിയില്‍ നിന്നും മലാദിലേക്ക് ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ഹിതേഷെന്നയാലെ ഭീഷണിപ്പെടുത്തി മൊബൈല്‍ പിടിച്ചെടുക്കുന്നതിനിടെയാണ് ഷാരൂഖ് പോലീസിൻറെ പിടിയിലാകുന്നത് .മൊബൈല്‍ ഫോണുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഷാരൂഖിനെ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു .ഋതേഷിന്റെ പരാതിയെ തുടര്‍ന്നാണ് പോലീസ് ഷാരൂഖിനെ പിടികൂടിയത്. പ്രദേശത്ത് അടുത്തിടെ നടന്ന പിടിച്ചുപറിക്കേസുകളില്‍ ഷാരൂഖ് ഖാന് പങ്കുള്ളതായി പോലീസ് സംശയിക്കുന്നുണ്ട്.
Leave a Reply